Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത‍്യന്‍...

ഇന്ത‍്യന്‍ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ നിറങ്ങളണിഞ്ഞ് ബുർജ് ഖലീഫയും ടൈംസ് സ്ക്വയറും

text_fields
bookmark_border
ഇന്ത‍്യന്‍ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ നിറങ്ങളണിഞ്ഞ് ബുർജ് ഖലീഫയും ടൈംസ് സ്ക്വയറും
cancel

വാഷിങ്ടൺ: രാജ്യം 80-ാമത് സ്വാതന്ത്ര്യം ദിനമാഘോഷിക്കുമ്പോൾ അതിന്‍റെ ആവേശം വിദേശരാജ്യങ്ങളിലും അലയടിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ദുബൈയിലെ ബുർജ് ഖലീഫയിലും പ്രകാശിച്ച് ഇന്ത‍്യയുടെ മൂവർണ പതാക. വിദേശ മണ്ണിലെ വിഖ്യാത കെട്ടിടങ്ങളും സ്ഥലങ്ങളും ത്രിവർണ നിറമണിഞ്ഞപ്പോൾ ഇന്ത‍്യയുടെ അഭിമാനവും സ്വാന്ത്ര്യ ദിനാഘോഷത്തിന്‍റെ ആവേശവും ഒരുമിച്ച് പ്രകടമായി.

കാവി, വെള്ള, പച്ച നിറങ്ങളിൽ പ്രകാശിച്ച ബുർജ് ഖലീഫ കാണാന്‍ ഇന്ത്യന്‍ പ്രവാസികളടക്കം നിരവധി പേർ ഒഴുകിയെത്തി. ഇന്ത‍്യയും യു.എ.ഇ യും തമ്മിലുള്ള ദീർഘകാല ബന്ധത്തെയാണ് ഈ ആദരവ് അടയാളപ്പെടുത്തുന്നത്. അംബരചുംബിയായ കെട്ടിടത്തിൽ ഇന്ത‍്യയുടെ പതാക തെളിഞ്ഞതോടെ നിരവധി പേർ മുദ്രാവാക്യങ്ങളും അലയടിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത‍്യന്‍ അസോസിയേഷന്‍ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ കോൺസുൽ ജനറൽ ബിനയ് ശ്രീകാന്ത് പ്രധാന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത‍്യന്‍ പതാക ഉയർത്തി. അമേരിക്കയുടെ ഹൃദയഭാഗത്ത് പാറിപറന്ന ദേശീയ പതാക ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്‍റെ ശക്തിയിലേക്ക് പുതിയൊരു വെളിച്ചം കൂടി വീശുകയായിരുന്നു. ഇന്ത‍്യയുടെ പൈതൃകം വിളിച്ചോതുന്ന സാസംസ്കാരിക പരിപാടികളിൽ നിരവധി ഇന്ത്യക്കാരും അമേരിക്കക്കാരും പങ്കുചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burj khalifaUAEIndiaamerica
News Summary - As the 80th Independence Day was celebrated, its enthusiasm spread abroad as well.
Next Story