സ്വാതന്ത്ര്യ വാർഷിക പരിപാടികൾക്ക് രൂപം നൽകി കോൺഗ്രസ്
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം പ്രമാണിച്ച് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ദേശവ്യാപകമായി കോൺഗ്രസ് വിവിധ പരിപാടികൾ സംഘടിപ്പിക്കും. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങിെൻറ അധ്യക്ഷതയിൽ നടന്ന പാർട്ടി യോഗമാണ് പരിപാടികൾക്ക് രൂപം നൽകിയത്. സ്വാതന്ത്ര്യ പോരാട്ടം നടക്കുേമ്പാൾ ബ്രിട്ടീഷുകാരുമായി ചേർന്നു നിന്നവരെ തുറന്നു കാട്ടാനുള്ള അവസരം കൂടിയാണിതെന്ന് യോഗം വിലയിരുത്തി.
ഒരു വർഷം നീളുന്ന സ്വാതന്ത്ര്യ വാർഷിക പരിപാടികൾക്കായി 11 അംഗ കമ്മിറ്റി പാർട്ടി അധ്യക്ഷ സോണിയഗാന്ധി നേരത്തെ രൂപവൽക്കരിച്ചിരുന്നു. പരിപാടികളുടെ നടത്തിപ്പിന് ഉപസമിതികൾക്ക് മൻമോഹൻസിങ്ങിെൻറ വസതിയിൽ നടന്ന യോഗം രൂപം നൽകിയിട്ടുണ്ട്. ചരിത്രപ്രധാനമായ പ്രയാഗ്രാജ്, സബർബതി ആശ്രമം, ചമ്പാരൺ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പരിപാടികൾ നടത്തും.
മുതിർന്ന നേതാക്കളായ എ.കെ ആൻറണി, ഗുലാംനബി ആസാദ്, മീരാകുമാർ, അംബിക സോണി, ഭൂപീന്ദർസിങ് ഹൂഡ, മുകുൾ വാസ്നിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

