സ്വാതന്ത്ര്യദിനം; പാക് ജയിലിലെ 30 ഇന്ത്യക്കാരെ മോചിപ്പിച്ചു
text_fieldsഇസ്ലാമാബാദ്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജയിലിൽ കഴിയുന്ന 30 ഇന്ത്യക്കാരെ പാകിസ്താൻ മോചിപ്പിച്ചു. ഇതിൽ 27 പേർ മത്സ്യത്തൊഴിലാളികളാണ്. മാനുഷിക പരിഗണന നൽകേണ്ട വിഷയങ്ങൾ രാഷ്ട്രീയത്തിനതീതമാണെന്ന പാക് നയത്തിെൻറ ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇൗ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും സമാന പ്രതികരണമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ പാക് സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 418 മത്സ്യത്തൊഴിലാളികൾ അടക്കം 470 ഇന്ത്യക്കാർ അവിടെ തടവിൽ കഴിയുന്നുണ്ട്. മോചിതരായ 27 മത്സ്യത്തൊഴിലാളികളെ ലാഹോറിലെ വാഗാ അതിർത്തിയിൽ എത്തിച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറും.
സാേങ്കതിക ഉപകരണങ്ങളില്ലാതെ കടലിലിറങ്ങുന്ന ഇന്ത്യയിലെയും പാകിസ്താനിലെയും മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ച് ഇരു രാഷ്ട്രങ്ങളുടെയും നാവികസേനയുടെ പിടിയിലാവുന്നത് സാധാരണമാണ്. ഇന്ത്യയിലെയും പാകിസ്താനിലെയും സന്നദ്ധസംഘടനകൾ ഇത്തരത്തിൽപ്പെട്ടവരെ ജയിൽ മോചിതരാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
