Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ അപമാനിക്കുന്ന...

മോദിയെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിച്ചു; ​യുവാവ്​ പൊലീസ്​ പിടിയിൽ

text_fields
bookmark_border
മോദിയെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിച്ചു; ​യുവാവ്​ പൊലീസ്​ പിടിയിൽ
cancel

ചണ്ഡീഗഡ്​: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപമാനകരമായ രീതിയിൽ വാട്​സ്​ ആപിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച്​ ഹരിയാനയിലെ ​െതഹാന സ്വദേശിയായ യുവാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ഉത്തരാഖണ്ഡ് ഷഹ്​പൂർ- കല്യാൺപുരിൽ നിന്നാണ്​ 19 കാരൻ ഷാക്കിബിനെ പൊലീസ്​ അറ്സ്​റ്റ്​ ചെയ്​തത്​. 

ബി.ജെ.പി പ്രവർത്തക​​െൻറ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. തൊഹാന പൊലീസാണ്​ ഷാക്കിബിനെ അറസ്​റ്റ്​ ചെയ്​തത്​. ​തയ്യൽക്കാരനായ ഷാക്കിബ്​ ഹരിയാനയിൽ നിന്ന് ഉത്തരാഖണ്ഡിൽ താമസമാക്കിയിട്ട്​ 15 ദിവസം മാത്രമേ ആയിട്ടുള്ളു. 

െഎ.ടി ആക്​ട്​ പ്രകാരം യുവാവിനെതിരെ കേസ്​ രജിസ്​റ്റർ​ ചെയ്​തു. ഹിസാറിൽ 14 ദിവസം ജുഡീഷ്യൽ റിമാൻഡിൽ കഴിയുകയാണ്​ പ്രതിയെന്ന്​ പൊലീസ്​ അറിയിച്ചു. ഇതുവരെ ഷാക്കിബിനെ ജാമ്യത്തിലിറക്കാൻ ആരും എത്തിയിട്ടില്ല.  തൊഹാന സ്വദേശിയായ ബി.ജെ.പി പ്രവർത്തകൻ മുകേഷ്​ കുമാർ നൽകിയ പരാതിയിലാണ്​ അറസ്​റ്റ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsIndecent Photo
News Summary - Indecent PM photo: Man Arrested by Police - India News
Next Story