Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാരി ധരിച്ച്​ കാലുകൾ...

സാരി ധരിച്ച്​ കാലുകൾ കാണിക്കുന്നത്​ സംസ്​കാരത്തിനെതിര്​; മമതക്കെതിരായ പരാമർശത്തെ ന്യായീകരിച്ച്​ ബി.ജെ.പി നേതാവ്

text_fields
bookmark_border
സാരി ധരിച്ച്​ കാലുകൾ കാണിക്കുന്നത്​ സംസ്​കാരത്തിനെതിര്​; മമതക്കെതിരായ പരാമർശത്തെ ന്യായീകരിച്ച്​ ബി.ജെ.പി നേതാവ്
cancel

കൊൽക്കത്ത: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ ബർമുഡ പരാമർ​ശത്തെ ന്യായീകരിച്ച്​ ബി.ജെ.പി പ്രസിഡന്‍റ്​ ദിലീപ്​ ഘോഷ്​. സാരി ധരിച്ച്​ ദീർഘനേരം കാലുകൾ കാണിക്കുന്നത്​ സംസ്​കാരത്തിനെതിരാണ്​. അതിനാലാണ്​ അവർക്കെതിരെ പ്രസ്​താവനയുമായി രംഗത്തെത്തിയതെന്ന്​ ദിലീപ്​ ഘോഷ്​ പറഞ്ഞു.

മമത നമ്മുടെ മുഖ്യമന്ത്രിയാണ്​. അവർ ഒരു സ്​ത്രീകൂടിയാണ്​. ബംഗാളി സംസ്​കാരത്തെ സംരക്ഷിക്കുന്ന നടപടികളാണ്​​ അവരിൽ നിന്നും ഉണ്ടാവേണ്ടത്​. സാരി ധരിച്ച്​ ഒരു സ്​ത്രീ ദീർഘനേരം കാലുകൾ കാണിക്കുന്നത്​ സംസ്കാരത്തിനെതിരാണ്​. അതിനാലാണ്​ മമതയെ വിമർശിച്ചതെന്ന്​​ ദിലീപ്​ ഘോഷ്​ പറഞ്ഞു.

സ്​ത്രീകളും ​മമതയുടെ പ്രവർത്തി ശരിയല്ലെന്നാണ്​ പറയുന്നത്​​. സമൂഹമാധ്യമങ്ങളിലും ഇതേ അഭിപ്രായമാണുള്ളതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത ഒരു കാൽ മറച്ചും മറ്റൊന്ന്​ പുറത്ത്​ കാട്ടിയുമാണ്​ സാരി ധരിക്കുന്നത്​. ഇങ്ങനെയാരും സാരി ധരിക്കാറില്ല. അവർക്ക്​ കാല്​ കാണിക്കണമെങ്കിൽ ബർമുഡ ഇടണമായിരുന്നുവെന്നായിരുന്നു ദിലീപ്​ ഘോഷിന്‍റെ വിവാദ പ്രസ്​താവന.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjee
News Summary - Indecent for woman to show legs in saree: Dilip Ghosh defends 'bermuda’ remark against Bengal CM Mamata
Next Story