ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി വീണ്ടും ബി.ജെ.പി എം.എൽ.എ വിക്രം സെയ്നി. ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് ഇത്തവണ സെയ്നിയുടെ കെണ്ടത്തൽ. വിഭജനത്തെ സംബന്ധിച്ച എം.എൽ.എയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് ഉത്തർ പ്രദേശ് ഖട്ടൗറി മണ്ഡലത്തിലെ എം.എൽ.എയായ വിക്രം സെയ്നി നിഷേധവുമായി രംഗത്തെത്തി.
താടിനീട്ടിയവർ ഇന്ത്യ വിടുന്നത് ചില കഴിവുകെട്ട നേതാക്കൻമാർ തടഞ്ഞു. അതോടെ സ്വത്തും സമ്പത്തും അവർ കൈവശപ്പെടുത്തി. ഇവർ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഇതെല്ലാം നമ്മുടെതാകുമായിരുന്നു എന്നാണ് സെയ്നി പറഞ്ഞത്. താനൊരു ഉറച്ച ഹിന്ദുവാണ്. ഹിന്ദുെവന്നത് തെൻറ വ്യക്തിത്വമാണ്. ഇൗ രാജ്യം ഹിന്ദുക്കളുടെതാണ് എന്നും സെയ്നി പറഞ്ഞു.
സെയ്നിയുടെ പ്രസംഗത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ തെൻറ വാക്കുകൾ വളെച്ചാടിച്ചതാണെന്നാണ് സെയ്നിയുടെ നിലപാട്. തെൻറ പ്രസംഗത്തിെൻറ ചിലഭാഗങ്ങൾ മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും സെയ്നി വിശദീകരിച്ചു.
പ്രസംഗത്തിൽ സെയ്നി സമാജ്വാദി പാർട്ടിെയയും വിമർശിക്കുന്നുണ്ട്. സമാജ്വാദി പാർട്ടിയുടെ ഭരണകാലത്ത് ചില സമുദായങ്ങൾ മാത്രമായിരുന്നു സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ. മുൻ സർക്കാർ പക്ഷപാതപരമായാണ് പെരുമാറിയിരുന്നത്. പ്രത്യേക മുദായാംഗങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിച്ചു. താടിയുടെ നീളം കൂടുന്നതിനനുസരിച്ച് കൂടുതൽ പണം നൽകി. എന്നാൽ ബി.ജെ.പി സർക്കാർ ‘എല്ലാവർക്കുമൊപ്പം എല്ലാവരുെടയും വികസനത്തിന്’ എന്ന മുദ്രാവാക്യത്തിലാണ് വിശ്വസിക്കുന്നതെന്നും സെയ്നി പറഞ്ഞു.
പശുക്കളെ കൊല്ലുന്നവരുെട കാല് തല്ലിെയാടിക്കുെമന്നും വന്ദേമാതരം ചൊല്ലാത്തവരോട് ദയ കാണിക്കേണ്ടെന്നും പറഞ്ഞ് നേരത്തെയും വിവാദങ്ങളിലിടം പിടിച്ചയാളാണ് സെയ്നി.