ശിവസേന ഭരിക്കുന്ന മുംബൈ കോർപറേഷന്‍റെ കരാറുകാർക്കെതിരെ ആദായ നികുതി റെയ്ഡ്
text_fieldsമുംബൈ: ശിവസേന ഭരിക്കുന്ന ബ്രിഹാൻ മുംബൈ കോർപറേഷന്‍റെ (ബി.എം.സി) കരാറെടുത്ത സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്‍ റെ വ്യാപക റെയ്ഡ്. 44 സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 735 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ആദായ നികുതി വകുപ്പിന്‍റെ നയരൂപ ീകരണ സമിതിയായ സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ട് ടാക്സേഷൻ ആണ് റെയ്ഡ് വാർത്ത പുറത്തുവിട്ടത്.
കോർപറേഷന്‍റെ നിർമാണ പ ്രവൃത്തികൾ ചെയ്യുന്ന കരാറുകാരുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു.
കണക്കു പുസ്തകങ്ങളിൽ ബാങ്ക് വായ്പ തട്ടിപ്പ്, കൃത്രിമ ചെലവ്, പാരിതോഷികം എന്നീ ഇനങ്ങളിൽ വലിയ ക്രമക്കേടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നവംബർ ആറ് മുതൽ മുംബൈ, സൂറത്ത് എന്നിവിടങ്ങളിൽ നടത്തി വന്ന പരിശോധനയുടെ തുടർച്ചയാണ് ആദായ നികുതി വകുപ്പ്.
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശേഷിയുള്ള കോർപറേഷനാണ് ബ്രിഹാൻ മുംബൈ കോർപറേഷൻ.
മുഖ്യമന്ത്രി പദവി പങ്കുവെക്കുന്ന വിഷയത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് മഹാരാഷ്ട്രയിൽ ബി.ജെ.പി -ശിവസേന സഖ്യം തകർന്നിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ്, എൻ.സി.പി എന്നീ പാർട്ടിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയിലാണ് ശിവസേന. സഖ്യം തകർന്നതിന്‍റെ പ്രതികാരമാണ് ബി.എം.സി കരാറുകാർക്കെതിരായ ആദായ നികുതി റെയ്ഡ് എന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
