ബിനാമി സ്വത്ത്: റോബർട്ട് വാദ്രയുടെ മൊഴിയെടുത്തു
text_fieldsന്യൂഡൽഹി: യു.കെയിലെ ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയിൽനിന്ന് ആദായ നികുതി ഉേദ്യാഗസ്ഥർ മൊഴിയെടുത്തു.
വാദ്രയുടെ ഡൽഹി സുഖ്ദേവ് വിഹാറിലെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കോവിഡ് കാരണം ആദായി നികുതി ഓഫിസിൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. യു.കെയിലെ സ്വത്ത് സംബന്ധിച്ച് ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്.
നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വാദ്ര െവളിപ്പെടുത്തി. നടപടി രാഷ്ട്രീയ പ്രതികാരം തീർക്കാനാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

