വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഇൻകംടാക്സ് ജോയിന്‍റ് കമീഷണർ അറസ്റ്റിൽ
text_fieldsപട്ന: വടക്കുകിഴക്കൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇൻകംടാക്സ് ജോയിന്‍റ് കമീഷണർ പട്നയിൽ അറസ്റ്റിലായി. അറസ്റ്റിലായ ആൾ ഇന്ത്യ റവന്യൂ സർവീസിലെ ഓഫിസറായ റാം ബാബു ഗുപ്ത വിദ്യാർഥി പഠിക്കുന്ന കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിന്‍റെ മാർഗദർശിയാണ്.
ആദിവാസി-പിന്നാക്ക വിഭാഗങ്ങളുെട ഉന്നമനത്തിനായി ഏർപ്പെടുത്തിയ റസിഡൻഷ്യൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പട്ന ഡി.വൈ.എസ്.പി ശിബ്ലി നൊമാനി അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റൽ മുറിയിലേക്ക് ഇടിച്ചുകയറിയ റവന്യൂ ഓഫിസർ തന്നെ ലൈംഗിംകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ പരാതി. പെൺകുട്ടിക്ക് ഇയാൾ ആയിരം രൂപ നൽകാൻ ശ്രമിച്ചതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയതായും പരാതിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടി ഒച്ചവെച്ചതോടെ മറ്റ് അന്തേവാസികൾ ഓടിയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. തന്‍റെ മകളോട് ഓഫിസർ അശ്ലീല ആംഗ്യം കാണിക്കാറുണ്ടെന്ന് വിവരം അറിഞ്ഞ് പട്നയിലെത്തിയ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കോച്ചിങ് നൽകാനായാണ് ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് സഥാപിച്ചത്. സിക്കിമുമായി ഇൻസ്റ്റിറ്റ്യൂട്ട് ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർഥികളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
