Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക മുൻ...

കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വീട്ടിൽ ഐ.ടി റെയ്​ഡ്​

text_fields
bookmark_border
parameswara
cancel

ന്യൂഡൽഹി: കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ജി.പരമേശ്വരയുടെ വീട്ടിൽ ആദായ നികുതി പരിശോധന. അദ്ദേഹത്തിൻെറ ഉടമസ്ഥതയിലുള്ള കോളാറിലെ മെഡിക്കൽ കോളജിലും ആദായ നികുതി സംഘം പരിശോധന നടത്തി.

പുലർച്ചെ 6.30ഓടെയാണ്​ റെയ്​ഡ്​ തുടങ്ങിയത്​. മെഡിക്കൽ-എൻജീനിയറിങ്​ അഡ്​മിഷനിലൂടെ കോടികൾ പരമേശ്വര അനധികൃതമായി സമ്പാദിച്ചുവെന്നാണ്​ ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കുന്നത്​. പരമേശ്വരയുമായി ബന്ധമുള്ള ഏകദേശം 30 സ്ഥലങ്ങൾ ആദായ നികുതി റെയ്​ഡ്​ നടത്തിയെന്നാണ്​ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്യുന്നത്​. അതേസമയം, രാഷ്​ട്രീയപ്രേരിതമായാണ്​ റെയ്​ഡുകൾ നടത്തുന്നതെന്ന്​ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

റെയ്​ഡുകളെ​ സ്വാഗതം ചെയ്യുന്നു. എന്നാൽ, അനധികൃതമായി എന്തെങ്കിലും രേഖകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്​ പുറത്ത്​ വര​ട്ടെയെന്നും പരമേശ്വര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKarnataka deputy CMParameshwara
News Summary - Income Tax dept raids Karnataka ex-deputy CM Parameshwara-India news
Next Story