Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദായ നികുതി...

ആദായ നികുതി വകുപ്പി​െൻറ അപ്പീൽ; ചിദംബരത്തി​െൻറ ഭാര്യക്കും മകനും സുപ്രീംകോടതി നോട്ടീസ്

text_fields
bookmark_border
Chidambaram
cancel

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ഷ​ൻ റ​ദ്ദാ​ക്കി​യ മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി ​ധി​ക്കെ​തി​രെ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​യി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​ര​ത്തി​​െൻറ ഭാ​ര്യ ന​ളി​നി​ക്കും മ​ക​ൻ കാ​ർ​ത്തി​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. അ​പ്പീ​ൽ ഹ​ര​ജി​യി​ൽ ന​ളി​നി​യു​ടെ​യും കാ​ർ​ത്തി​യു​ടെ​യും പ്ര​തി​ക​ര​ണം തേ​ടി നോ​ട്ടീ​സ​യ​ച്ച​ത്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ സ്​​റ്റേ ചെ​യ്​​തു​കൊ​ണ്ട​ല്ലെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​െഗാ​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

ന​ളി​നി ചി​ദം​ബ​രം, കാ​ർ​ത്തി, മ​രു​ക​മ​ൾ ശ്രീ​നി​ധി എ​ന്നി​വ​രു​ടെ വി​േ​ദ​ശ​ത്തെ സ്വ​ത്ത്​ വി​വ​രം, ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.
യു.​കെ​യി​ലെ കേം​ബ്രി​​ജി​ൽ മൂ​ന്നു പേ​രു​ടെ​യും പേ​രി​ൽ 5.37 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്​ ഉ​ണ്ടെ​ങ്കി​ലും അ​ത്​ ആ​ദാ​യ നി​കു​തി ക​ണ​ക്കി​ൽ ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും നി​കു​തി നി​യ​മം ലം​ഘി​ച്ച​തി​നാ​ൽ കു​റ്റ​ക​ര​മാ​ണെ​ന്നു​മാ​ണ്​ ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ വാ​ദം. ചി​ദം​ബ​രം കു​ടും​ബം ന​ൽ​കി​യ ​റി​ട്ട്​ ഹ​ര​ജി​യി​ലാ​ണ്​ ഹൈ​കോ​ട​തി അ​നു​കൂ​ല​മാ​യി ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsP.Chidabaramincome tax departrment
News Summary - Income tax department issue-Business news
Next Story