Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂളുകളിൽ...

സ്​കൂളുകളിൽ  മതഗ്രന്ഥങ്ങൾ പഠിപ്പിക്കണമെന്ന്​ മന്ത്രി മനേക ഗാന്ധി

text_fields
bookmark_border
സ്​കൂളുകളിൽ  മതഗ്രന്ഥങ്ങൾ പഠിപ്പിക്കണമെന്ന്​ മന്ത്രി മനേക ഗാന്ധി
cancel

ന്യൂഡൽഹി: കുട്ടികളിൽ മതസഹിഷ്​ണുത വളർത്താൻ സ്​കൂളുകളിൽ മതഗ്രന്ഥങ്ങളും ധർമശാസ്​ത്രവും പഠിപ്പിക്കണമെന്ന്​ കേന്ദ്ര വനിത-ശിശുേക്ഷമ മന്ത്രി മനേക ഗാന്ധി മാനവവിഭവശേഷി മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ വിദ്യാഭ്യാസ രംഗത്ത്​ പരിഷ്​കാരങ്ങൾ ആവിഷ്​കരിക്കുന്ന സെൻട്രൽ അഡ്വൈസറി ബോർഡ്​ ഒാഫ്​ എജുക്കേഷ​​​െൻറ (സി.എ.ബി.ഇ) 65ാം യോഗത്തിലാണ്​ നിർദേശം​.

എല്ലാ മത ആശയങ്ങളും പഠിക്കുന്നത്​ ഇതര മതങ്ങളെ അംഗീകരിക്കാനും സമൂഹത്തിൽ സഹിഷ്​ണുതയോടെ പെരുമാറാനും കുട്ടികളെ പ്രാപ്​തരാക്കുമെന്ന്​ അവർ പറഞ്ഞു. ഇൗ അഭിപ്രായത്തെ പിന്തുണച്ച്​ സംസാരിച്ച ഒഡിഷ വിദ്യാഭ്യാസ മന്ത്രി ബദ്രിനാരായൺ പത്ര, മനേകയുടെ നിർദേശപ്രകാരമുള്ള പാഠ്യപദ്ധതി പരിഷ്​കാരം സഹിഷ്​ണുതയും ദേശസ്​നേഹവും വളർത്താൻ ഉപകരിക്കുമെന്ന്​ ചൂണ്ടിക്കാട്ടി.

അതേസമയം, സ്​കൂളുകളിൽ ഹാജർ വിളിക്കു​േമ്പാൾ കുട്ടികൾ ‘പ്രസൻറ്​ സാർ, മാം’ എന്ന്​ പ്രതികരിക്കുന്ന നിലവിലുള്ള രീതി അവസാനിപ്പിച്ച്​ ‘ജയ്​ ഹിന്ദ്’​ എന്ന്​ പറയിക്കണമെന്നതടക്കം നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. സ്​കൂളുകളിലെ ഉച്ചഭക്ഷണത്തിൽ സസ്യാഹാരം മാത്രം ഉൾപ്പെടുത്തണമെന്നും രാജ്യത്തി​​​െൻറ സംസ്​കാരത്തിലും മൂല്യത്തിലും ഉൗന്നുന്ന വിദ്യാഭ്യാസ പരിഷ്​കാരം വേണമെന്നും ചിലർ ആവശ്യപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolManeka GandhicurriculumReligious BooksMoral Science
News Summary - Include Religious Books, Moral Science In School Curriculum: Maneka Gandhi- India news
Next Story