എ.ടി.എമ്മിലേക്ക് കൊണ്ടുപോയ പണം കവർന്ന സംഭവം: വാഹനം കണ്ടെത്തി, പ്രതികളെ കണ്ടെത്താനായിട്ടില്ല
text_fieldsതിരുപ്പതിയിൽ കണ്ടെത്തിയ വാഹനം
ബംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടുപോയ 7.11 കോടി രൂപ കൊള്ളയടിച്ച സംഘം സഞ്ചരിച്ച വാഹനം തിരുപ്പതിയിൽ കണ്ടെത്തിയതായി പൊലീസ്. ടൊയോട്ട ഇന്നോവ എം.യു.വിയാണ് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താനായിട്ടില്ല. പണവുമായി മറ്റൊരു വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് ഇവര്‍ രക്ഷപ്പെട്ടതായി കരുതുന്നു.
തിരുപ്പതി പൊലീസും ബംഗളൂരു സൗത്ത് ഡിവിഷൻ പൊലീസും ചേർന്ന് തിരുപ്പതിക്ക് ചുറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ, പ്രദേശത്തെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍ എന്നിവ പരിശോധിച്ചു. കവർച്ച നടത്തിയ സംഘം വാഹനത്തിന്റെ നമ്പർപ്ലേറ്റ് മാറ്റിയതായി പൊലീസ് പറഞ്ഞു.
കവർച്ചക്കു മുമ്പ് കർണാടക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അവർ ബംഗളൂരുവില്‍ സഞ്ചരിച്ചതായി റിപ്പോർട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഡയറി സർക്കിൾ ഫ്ലൈ ഓവറിനും ഒരു ബാറിനും സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചക്ക് ശേഷം സി.സി.ടി.വി കാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കി രക്ഷപ്പെടാനുള്ള വഴി ശ്രദ്ധാപൂർവം ആസൂത്രണംചെയ്തതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ ജയദേവ ഡയറി സര്ക്കിളിനടുത്തുവെച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെന്ന വ്യാജേന എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് പണവുമായി പോയ ജീവനക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

