Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എം.പിമാർക്ക്​ മർദനമേറ്റ സംഭവം: ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് ​വേണം കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് മുഖ്യമന്ത്രി
cancel
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാർക്ക്​...

എം.പിമാർക്ക്​ മർദനമേറ്റ സംഭവം: ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് ​വേണം കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Listen to this Article

ന്യൂഡൽഹി: നമ്മൾ ഇരിക്കുന്ന സ്ഥാനത്തിന്​ അനുസരിച്ചാണ്​ കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് കേരള എം.പിമാർക്ക്​ മർദനം നേരിട്ടതിനോട്​ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച്​ മാധ്യമപ്രവർത്തകരുയർത്തിയ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സിൽവർ ലൈൻ പദ്ധതിക്കെതിരെ വിജയ്​ ചൗക്കിൽനിന്ന്​ പാർലമെന്‍റ്​ മന്ദിരത്തിലേക്ക്​ നടത്തിയ മാർച്ച്​ തടഞ്ഞ ഡൽഹി പൊലീസാണ്​ യു.ഡി.എഫ്​ എം.പിമാരെ മർദിച്ചത്. എം.പി. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈ​യേറ്റം ചെയ്യുകയും ചെയ്തു. ഹൈബി ഈഡനെ മുഖത്തടിക്കുകയും വി.കെ. ശ്രീകണ്ഠനെയും ടി.എൻ. പ്രതാപനെയും ഡീൻ കുര്യാ​ക്കോസിനെയും വലിച്ചിഴക്കുകയും എൻ.കെ. പ്രേമചന്ദ്ര​ൻ, ബെന്നി ബെഹനാൻ എന്നിവരെ ഇടിക്കുകയും ചെയ്തു. പാർലമെന്‍റിൽനിന്ന്​ വിജയ്​ ചൗക്കിലേക്കും തിരിച്ചും പതിവായി എം.പിമാരുടെ മാർച്ച്​ നടക്കാറുള്ള സ്ഥലത്ത്​ വെച്ചായിരുന്നു ഡൽഹി പൊലീസിന്‍റെ നടപടി.

സിൽവർ ലൈനിന്​ അന്തിമാനുമതി നൽകണമെന്നാവശ്യപ്പെട്ട്​ നരേന്ദ്ര മോദിയെ കാണാൻ കേരള മുഖ്യമന്ത്രി പാർലമെന്റ്​ മന്ദിരത്തിനുള്ളിലെ പ്രധാനമന്ത്രിയുടെ ഓഫിസിനകത്ത്​ ഇരിക്കുന്ന നേരത്താണ് പദ്ധതിക്കെതിരെ പ്രതിഷേധമുയർത്തിയ ​കേരള എം.പിമാരെ ഡൽഹി പൊലീസ്​ കായികമായി നേരിട്ടത്​. ഇരുസഭകളും നടപടി തുടങ്ങാൻ പത്ത്​ മിനിറ്റ്​ ബാക്കി നിൽക്കേയാണ്​ സംഭവം.

എ.ഐ.സി.സി ജനറൽ സെകട്ടറി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്​, കെ. മുരളീധരൻ, എൻ.​കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ​ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്​, രമ്യ ഹരിദാസ്​, ഇ.ടി. മുഹമ്മദ്​ ബഷീർ, അബ്​ദുസ്സമദ്​ സമദാനി, ബെന്നി ബെഹനാൻ എന്നിവർ വാർത്തസമ്മേളനം നടത്തി സമരത്തെ കുറിച്ച്​ മാധ്യമങ്ങളോട്​ വിശദീകരിച്ച ശേഷം കെ-റെയിൽ വിരുദ്ധ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച്​ വളരെ ശാന്തരായി നീങ്ങുകയായിരുന്നു. പാർലമെന്‍റിന്​ മുന്നിലെ ഗാന്ധി പ്രതിമക്ക്​ സമീപം പ്രതിഷേധ ധർണ നടത്താൻ വിജയ്​ ചൗക്കിൽ നിന്നാണ് എം.പിമാർ പുറപ്പെട്ടത്​.

ഇതെല്ലാം കണ്ടുനിന്ന പൊലീസ്​​ പൊടുന്നനെ ബാരി​ക്കേഡ്​ വെച്ച്​ എം.പിമാരെ തടഞ്ഞു. തങ്ങൾ എം.പിമാരാണെന്നും എന്താണീ ചെയ്യുന്നതെന്നും ബെന്നി ബെഹനാനും കൊടിക്കുന്നിൽ സുരേഷും എൻ.കെ. പ്രേമചന്ദ്രനും വിളിച്ചുചോദിച്ചു. ബാരിക്കേഡിൽ കയറി ഹൈബി ഈഡൻ തന്‍റെ കാർഡ്​ കാണിച്ചു. പ്രതാപൻ ബാരി​ക്കേഡ്​ നീക്കി ഇടയിലൂടെ പോകാൻ നോക്കി.

അപ്പോഴാണ്​ പൊലീസ്​ മർദനം തുടങ്ങിയത്​. ഐ.ഡി കാണിച്ച ഹൈബിയുടെ മുഖത്തടിക്കുകയും പാർലമെന്‍റിലേക്ക്​ പോകാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട രമ്യ ഹരിദാസിനെയും ഡീൻ കുര്യാക്കോസ്​ അടക്കമുള്ളവരെയും തള്ളുകയും ചെയ്തു. തടസ്സം മറികടന്ന്​ മുന്നോട്ടുനീങ്ങിയ എം.പിമാരെ കൂട്ടത്തോടെ പിടിച്ചുവലിക്കുകയും തള്ളുകയും വടികൊണ്ട്​ അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഒടുവിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥനെത്തിയാണ്​ എം.പിമാരെ പോകാൻ അനുവദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policeUDF MPs
News Summary - Incident of harassment of MPs: CM says things should be done according to where they are sitting
Next Story