പ്രതിസന്ധി തുടരുന്നു; കോൺഗ്രസ് വക്താക്കൾക്ക് ചാനൽചർച്ചാ വിലക്ക്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തകർച്ചയെ തുടർന്ന് രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തുനിന്ന് പിന്മാറ്റം പ് രഖ്യാപിച്ച കോൺഗ്രസിൽ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. അനിശ്ചിതാവസ്ഥ തുടരുന്നതിനിടയിൽ ടി.വി ചാനൽ ചർച്ചക ളിൽ പാർട്ടി വക്താക്കൾ പെങ്കടുക്കുന്നതിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി.
അധ്യക്ഷസ്ഥാനത്തേക്ക ് നെഹ്റു കുടുംബത്തിൽനിന്ന് പുറത്തുനിന്നൊരാൾ വരെട്ടയെന്ന നിലപാടിൽനിന്ന് രാഹുൽ പിന്മാറിയിട്ടില്ല. പാർട്ടി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടന്നിട്ടുമില്ല. എന്നാൽ, രാഹുൽ പദവിയിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയും സഖ്യകക്ഷിയായ ജെ.ഡി.എസിെൻറ നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വസതിയിലെത്തി രാഹുലിനെ കണ്ടു.
സോണിയ ഗാന്ധിക്കൊപ്പം രാഹുൽ രാഷ്ട്രപതിഭവനിലെത്തി പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു. െവള്ളിയാഴ്ച പ്രതിപക്ഷത്തെ സമാനചിന്താഗതിക്കാരായ ചില പാർട്ടി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചക്ക് വക്താക്കളെ വിളിക്കേണ്ടതില്ലെന്ന് ചാനൽ മേധാവികളെ അറിയിച്ച് വ്യാഴാഴ്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത് പുതിയ അമ്പരപ്പായി. രാഹുൽ ഗാന്ധിയുടെ പിന്മാറ്റം സംബന്ധിച്ച് മാധ്യമങ്ങളിലെ വാർത്തയും വക്താക്കളും പ്രതികരണവും പാർട്ടിക്ക് തലവേദനയാവുന്ന പശ്ചാത്തലത്തിലാണ് വിലക്ക്. എന്നാൽ അതേക്കുറിച്ച സൂചനയൊന്നും സുർജേവാലയുടെ ട്വിറ്റർ സന്ദേശത്തിലില്ല.
രാഹുല്‍ ഗാന്ധിയെ അധ്യക്ഷസ്ഥാനത്ത് പിടിച്ചുനിര്‍ത്താനുള്ള പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ തുടരുകയാണ്. രാഹുലിെൻറ മനം മാറ്റത്തിനായി വ്യാഴാഴ്ച രാജസ്ഥാന്‍ പി.സി.സി ഓഫിസിനുസമീപം പ്രവർത്തകർ യാഗം നടത്തി. വിവിധ സംസ്ഥാന ഘടകങ്ങള്‍ രാഹുല്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
