Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Swab Collection
cancel
Homechevron_rightNewschevron_rightIndiachevron_rightചികിത്സ മാത്രമല്ല,...

ചികിത്സ മാത്രമല്ല, യു.പിയിലെ ഇൗ ജില്ലകളിൽ പരിശോധനയുമില്ല -വാരാണസിയും ലഖ്​നോവും കിതക്കുന്നു

text_fields
bookmark_border

ലഖ്​നോ: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ്​ ഉത്തർപ്രദേശ്​. ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റി​േപ്പാർട്ട്​ ചെയ്യുന്ന 10 സംസ്​ഥാനങ്ങളിലൊന്നാണ്​​ യു.പി. കഴിഞ്ഞദിവസങ്ങളിൽ 34,000 ത്തിൽ അധികമായിരുന്നു പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം. പോസിറ്റിവിറ്റി നിരക്ക്​ ശരാശരി 16.7 ശതമാനവും.

യോഗി ആദിത്യനാഥ്​ സർക്കാറിന്‍റെ കണക്കുകൾ പ്രകാരം ദിവസേന 2.25ലക്ഷം മുതൽ 2.35 ലക്ഷം വരെ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.​ എന്നാൽ യഥാർഥ കണക്കുകളിൽ ഇത്​ ദേശീയ ശരാശര​ിയേക്കാൾ താഴെയാ​െണന്നാണ്​ വസ്​തുത.

കോവിഡ്​ ബാധ ഏറ്റവും രൂക്ഷമായ രണ്ടു ജില്ലകളിലെ സ്​ഥിതി അതീവഗുരുതരമെന്നാണ്​ വിലയിരുത്തൽ. ഇതിലൊന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്​സഭ മണ്ഡലമായ വാരാണസിയും സംസ്​ഥാനത്തിന്‍റെ തലസ്​ഥാനമായ ലഖ്​നോവും.

അടിയന്തരമായി പരിശോധനകൾ ന​ടത്തേണ്ടതുണ്ടെങ്കിലു​ം അസൗകര്യങ്ങൾ ഇവിടങ്ങളിൽ വിലങ്ങുതടിയാകും. പരിശോധനക്ക്​ ദിവസങ്ങൾ എടുക്കും. അതിനും ദിവസങ്ങൾക്ക്​ ശേഷമാണ്​ ഫലം പുറത്തറിയുക.

ഏപ്രിൽ 27ന്​ ദേ​ശീയ ശരാശരിയായ 21 ശതമാനത്തിനോട്​ താരതമ്യം ചെയ്യു​േമ്പാൾ വാരാണസിയിലെ പോസിറ്റിവിറ്റി നിരക്ക്​ 40ശതമാനമാണ്​. ഏപ്രിൽ 25ന്​ പോസിറ്റിവിറ്റി നിരക്ക്​ 50 ശതമാനം കടന്നിരുന്നു ഇവിടെ.

ഏപ്രിൽ 12 മുതൽ ലഖ്​നോവിലെ കോവിഡ്​ പരിശോധനകളുടെ എണ്ണം പുറത്തുവിടുന്നില്ല. ചീഫ്​ മെഡിക്കൽ ഓഫിസറുടെ നിർദേശ പ്രകാരമാണ്​ നടപടി. വാരാണസിയിലും ലഖ്​നോവിലും പരിശോധന മന്ദഗതിയിലാക്കാൻ ചില സ്വകാര്യ ലാബുകൾക്ക്​ സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിശോധന കിറ്റുകളുടെ ക്ഷാമമാണ്​ ഇതിന്​ കാരണമെന്ന്​ വ്യക്തമാക്കണമെന്നായിരുന്നു വിശദീകരണം.

അതേസമയം ആരോപണം വാരാണസി സി.എം.ഒ ഡോ. എസ്​.എസ്​. കനോജിയ നിഷേധിച്ചു. പരിശോധനകൾ മന്ദഗതിയിലാണെന്നും പരിശോധനകളുടെ എണ്ണം ഉയർത്താൻ അവർ ശ്രമിക്കു​ന്നുണ്ടെന്നുമായിരുന്നു വിശദീകരണം.

അതേസമയം ലഖ്​നോ സി.എം.ഒ ആരോപണത്തിൽ പ്രതികരിക്കാൻ തയാറായില്ല. സംസ്​ഥാനത്ത്​ 2,25,000 മുതൽ 2,35,000 വരെ പരിശോധനകൾ പ്രതിദിനം നടത്തു​ന്നുണ്ടെന്നും ഇതിൽ 45 ശതമാനവും ആർ.ടി.പി.സി.ആർ പരിശോധനയില​ൂടെയാ​െണന്നുമായിരുന്നു യു.പി ആരോഗ്യമന്ത്രി ജയ്​ പ്രതാപ്​ സിങ്ങിന്‍റെ വാദം. ആന്‍റിജൻ പരിശോധനയേക്കാൾ കൃത്യതയുള്ളതാണ്​ ആർ.ടി.പി.സി.ആർ പരിശോധന. മറ്റിടങ്ങളെ അപേക്ഷിച്ച്​ വാരാണസിയിൽ വളരെ കുറവ്​ പരിശോധനകൾ നടക്കുന്നുള്ളുവെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. ഏപ്രിൽ 20ന്​ 3782 ആർ.ടി.പി.സി.ആർ പരിശോധനകളും ഏപ്രിൽ 21ന്​ 4516 പരിശോധനകളുമാണ്​ നടത്തിയതെന്നാണ്​ കണക്കുകൾ. ഏപ്രിൽ 22ന്​ 3782, 23ന്​ 3690, 24ന്​ 3860, 25ന്​ 2323, 26ന്​ 3067, 27ന്​ 2817 എന്നിങ്ങനെയാണ്​ പരിശോധനകളുടെ എണ്ണം.

എന്നാൽ ഇവി​ടത്തെ പോസിറ്റീവായവരുടെ എണ്ണമാക​ട്ടെ ഏപ്രിൽ 20ന്​ 1637, 21ന്​ 2562, 22ന്​ 1815, ഏപ്രിൽ 23ന്​ 1485, 24ന്​ 2796, 25ന്​ 2057, 26ന്​ 1840, 27ന്​ 1752 എന്നിങ്ങനെയായിരുന്നു.

ജില്ലയിൽ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ജീവനക്കാരുടെയും പരിശോധന കിറ്റുകളുടെ അഭാവവുമാണ്​ ഇതിന്​ കാരണമെന്നാണ്​ അധികൃതരുടെ പ്രതികരണം.

ലഖ്​നോവിലും സമാന സ്​ഥിതിയാണ്​ നേരിടുന്നത്​. ഒരു ലാബ്​ പ്രതിദിനം 80 മുതൽ 150 പരിശോധനകളാണ്​ ഇവിടെ നടത്തുന്നത്​. അതിൽ ത​െന്ന സ്വകാര്യ ലാബുകൾ മിക്കതും പരിശോധന നടത്തുന്നില്ലെന്നാണ്​ വിവരം. ജില്ലയിൽ പരി​േശാധനകളുടെ എണ്ണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaranasiLucknow​Covid 19Covid deathUttar Pradesh
News Summary - In UP’s two worst-hit districts, the fight is just to get tested
Next Story