യു.പിയിൽ 17കാരിയെ ബലാത്സംഗം ചെയ്ത സന്യാസിക്കെതിരെ കേസ്
text_fieldsബല്ലിയ: ഉത്തർപ്രദേശിൽ 17കാരിയെ ബലാത്സംഗം ചെയ്ത സന്യാസിക്കെതിരെ കേസ്. ബല്ലിയ ജില്ലയിലെ ഖൈറ മഠത്തിലെ മുഖ്യ പുരോഹിതനെതിരെയാണ് പോക്സോ പ്രകാരം കേസ്.
പെൺകുട്ടിയുടെ പരാതിയിൽ വെള്ളിയാഴ്ചയാണ് മൗനി ബാബക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചുവർഷമായി തുടരുന്ന ബലാത്സംഗത്തിനെതിരെ പെൺകുട്ടി പൊലീസിൽ നിരന്തര പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു പെൺകുട്ടി. ഇതോടെ സന്യാസിക്കെതിരായ എഫ്.ഐ.ആർ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ സന്യാസി. പിതാവിന്‍റെ മരണശേഷം പഠനത്തിനായി പെൺകുട്ടിയെ ഇയാൾ മഠത്തിലേക്ക് കൂട്ടികൊണ്ടുപോരുകയായിരുന്നു. ശേഷം ഇയാൾ പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷമായി സന്യാസി ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി മൊഴിനൽകിയതായാണ് വിവരം.

