Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ദലിത്​...

യു.പിയിൽ ദലിത്​ യുവതിയെ തോക്കിൻ മുനയിൽനിർത്തി കൂട്ടബലാത്സംഗം ചെയ്​തു

text_fields
bookmark_border
യു.പിയിൽ ദലിത്​ യുവതിയെ തോക്കിൻ മുനയിൽനിർത്തി കൂട്ടബലാത്സംഗം ചെയ്​തു
cancel

ലഖ്​നോ: ഉത്തർപ്രദേശിൽ ദലിത്​ യുവതിയെ ​തോക്കിൻ മുനയിൽനിർത്തി ഭീഷണിപ്പെടുത്തി രണ്ടു​പേർ കൂട്ടബലാത്സംഗം ചെയ്​തതായി പരാതി. മുൻ ഗ്രാമത്തലവ​നും പെൺകുട്ടിയെ ബലാത്സംഗം ചെയ്​തവരിൽ ഉൾപ്പെടും. കാൺ​പുർ ദേഹത്​ ജില്ലയിൽ ഞായറാഴ്​ചയാണ്​​ സംഭവം.

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​തതായി പരാതി ലഭിച്ചതായി പൊലീസ്​ സൂപ്രണ്ട്​ കേശവ്​ കുമാർ ചൗധരി പറഞ്ഞു. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിൽനിർത്തി 22കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

സംഭവം പുറത്തുപറഞ്ഞാൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പരാതിയിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.

ഹാഥറസിൽ 19കാരിയായ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതി​െൻറ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ്​ മറ്റൊരു ആക്രമണം. യു.പിയിൽ ദലിത്​ പെൺകുട്ടികൾക്ക്​ നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങൾക്കെതിരെ പ്രതി​േഷധം ശക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gang RapeDalitlivesmatterUttar Pradesh
News Summary - In UP Dalit Woman Gang Raped At Gunpoint
Next Story