Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
In Third Wave faster spreading mutant, the third wave will be comparable to the first one
cancel
Homechevron_rightNewschevron_rightIndiachevron_rightമൂന്നാംതരംഗത്തിൽ...

മൂന്നാംതരംഗത്തിൽ അതിതീവ്ര വൈറസാണ്​ പടർന്നുപിടിക്കുന്ന​തെങ്കിൽ കനത്ത നാശം വിതക്കും -പഠനം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ മൂന്നാംതരംഗത്തിൽ അതിതീവ്ര വൈറസ്​ ബാധയാണ്​ പടർന്നുപിടിക്കുന്നതെങ്കിൽ ഒന്നാം തരംഗത്തിന്​ സമാനമായിരിക്കും മൂന്നാം തരംഗമെന്ന്​ പഠനം. അതീതീവ്ര വൈറസ്​ ബാധയല്ലെങ്കിൽ ചെറിയ അലയൊലികൾ പോലെ കടന്നുപോകുമെന്നും സൂത്ര അനാലിസിസ്​. കേന്ദ്രസർക്കാറിന്​ കീഴിൽ ശാസ്​ത്ര സാ​​​േങ്കതിക വകുപ്പ്​ രൂ​പീകരിച്ച വിദഗ്​ധ പാനലാണ്​ സൂത്ര മോഡൽ. കോവിഡ്​ വ്യാപനത്തെക്കുറിച്ച്​ ഗണിതശാസ്​ത്രത്തി​െൻറ സഹായത്തോടെ വിലയിരുത്തുകയാണ് മൂന്ന്​ അംഗ പാനലി​െൻറ​ ലക്ഷ്യം.

എം. അഗർവാൾ (ഐ.ഐ.ടി കാൺപൂർ), എം കനിത്​കാർ, എം. വിദ്യാസാഗർ (ഐ.ഐ.ടി ഹൈദരാബാദ്​) എന്നിവരാണ്​ സമിതി അംഗങ്ങൾ. രാജ്യത്തി​െൻറ കോവിഡ്​ വ്യാപനത്തി​െൻറ തോതും കാലയളവും അളക്കുകയാണ്​ അവലോകനത്തി​െൻറ ലക്ഷ്യം.

ആർജിത പ്രതിരോധ ശേഷി നഷ്​ടപ്പെടൽ, വാക്​സിനേഷനിലൂടെ ആർജിച്ചെടുത്ത പ്രതിരോധ ശക്തി എന്നിവ കണക്കാക്കിയാകും മൂന്നാംതരംഗത്തി​െൻറ പ്രവചനം. കൂടാതെ പുതിയ വൈറസുകൾ പടർന്നുപിടിക്കാനുള്ള സാധ്യതയും അതി​െൻറ വ്യാപനശേഷിയും ഇവർ കണക്കാക്കിയിരുന്നു. കൂടാതെ രണ്ടാംതരംഗം നേരിട്ടതോടെ ആളുകള​ുടെ ജീവിത ശൈലിയിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വന്ന മാറ്റങ്ങളും പരിശോധനക്കെടുത്തതായി പ്രഫസർ എം. അഗർവാൾ പറഞ്ഞു.

കണക്കുകൂട്ടലുകളുടെ അടിസ്​ഥാനത്തിൽ ആഗസ്​റ്റ്​ അവസാനമോ സെപ്​റ്റംബർ ആദ്യമോ രണ്ടാംതരംഗം ഏറ്റവും താഴ്​ന്ന നിലയിലെത്തും. ചിലപ്പോൾ അനുമാനങ്ങളെല്ലാം തെറ്റായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Third WaveCovid Varient
News Summary - In Third Wave faster spreading mutant, the third wave will be comparable to the first one
Next Story