Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യ വിശ്വാസികൾ...

ജനാധിപത്യ വിശ്വാസികൾ ഒരുമിക്കണം -ശരദ്​ പവാർ; എല്ലാ ഭിന്നതകൾക്കും മുകളിലാണ്​ രാജ്യ താൽപ്പര്യം-​ സോണിയ ഗാന്ധി; പ്രതീക്ഷയേകി പ്രതിപക്ഷ പാർട്ടികളുടെ യോഗം

text_fields
bookmark_border
In the meeting called by Sonia Gandhi, Pawar said that the present
cancel

ജനാധിപത്യ, മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാവശ്യപ്പെട്ട്​ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം. കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തിൽ എൻ.സി.പിയും ശിവസേനയും ഉൾപ്പടെ 19 പാർട്ടികളുടെ പ്രതിനിധികൾ പ​െങ്കടുത്തു. ഒാൺലൈനായാണ്​ യോഗം നടന്നത്​.

'പ്രതിപക്ഷത്തി​െൻറ ആത്യന്തിക ലക്ഷ്യം 2024 ലോക്​സഭാ തിരഞ്ഞെടുപ്പ് ആയിരിക്കണം. കാര്യങ്ങൾ ചിട്ടയോടെ ആസൂത്രണം ചെയ്യാൻ തുടങ്ങണം'-യോഗത്തി​െൻറ കൺവീനർ സോണിയ ഗാന്ധി പറഞ്ഞു.

'ഇതൊരു വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ച് ഇതേറ്റെടുക്കാം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതല്ലാതെ​ മറ്റൊരു ബദലും നമ്മുടെ മുന്നിലില്ല. നമുക്കെല്ലാവർക്കും വെവ്വേറെ ലക്ഷ്യങ്ങളുണ്ട്​. പക്ഷേ രാജ്യ താൽപ്പര്യത്തിനപ്പുറം മറ്റൊരു ലക്ഷ്യവും നിലവിൽ ഉണ്ടാകാൻ പാടില്ല. നമ്മൾ വളരെ ഉയർന്ന രീതിയിൽ ചിന്തികണമെന്ന് ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു'-സോണിയ പറഞ്ഞു.

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒന്നിക്കേണ്ട സമയമായെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ യോഗം സംഘടിപ്പിക്കാൻ കോൺഗ്രസ്​ മുൻകൈ എടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു.

'ഇന്ത്യയിലെ നിലവിലെ സാഹചര്യം ഇരുൾ നിറഞ്ഞതാണ്​. മാസങ്ങളായി കർഷകർ പ്രതിഷേധത്തിലാണ്​. ഇന്ത്യയെപ്പോലെ ജനാധിപത്യ രാജ്യത്തിന് ഇത് വേദനാജനകമായ ചിത്രമാണ്. നാണയപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, കോവിഡ് ദുരിതങ്ങൾ, തൊഴിലില്ലായ്​മ, അതിർത്തി തർക്കങ്ങൾ, ന്യൂനപക്ഷ വേട്ട തുടങ്ങി നിരവധി പ്രശ്​നങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നു'-യോഗശേഷം ശരദ്​ പവാർ പിന്നീട്​ ട്വിറ്ററിൽ കുറിച്ചു.

'സമയബന്ധിതമായ ഒരു ആക്ഷൻ പ്രോഗ്രാം തയ്യാറാക്കേണ്ടതുണ്ട്. ഈ പ്രശ്​നങ്ങളെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനുപകരം, ഓരോന്നായി​ പരിഹരിക്കണം​. രാജ്യത്തിന്​ മികച്ച വർത്തമാനവും ശോഭനമായ ഭാവിയും നൽകുന്നതിന് ഓരോ പ്രശ്നത്തിനും മുൻഗണന നൽകി ഏറ്റെടുക്കണം'-അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiSharad Pawarmeeting
Next Story