Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി യുവാവി​െൻറ...

മലയാളി യുവാവി​െൻറ മുഖത്ത്​ ആസിഡൊഴിച്ച്​ യുവതി

text_fields
bookmark_border
മലയാളി യുവാവി​െൻറ മുഖത്ത്​   ആസിഡൊഴിച്ച്​ യുവതി
cancel
ചെ​ന്നൈ: കാ​മു​ക​ൻ വി​വാ​ഹി​ത​നാ​ണെ​ന്ന​റി​ഞ്ഞ്​ പ്ര​കോ​പി​ത​യാ​യ​തി​നെ തു​ട​ർ​ന്ന്​ യു​വാ​വി​െൻറ മു​ഖ​ത്ത്​ ആ​സി​ഡൊ​ഴി​ച്ച്​ യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു. കോ​യ​മ്പ​ത്തൂ​ർ പീ​ള​മേ​ട്ടി​ൽ സ്വ​കാ​ര്യ അ​പ്പാ​ർ​ട്​​മെൻറി​ലാ​ണ്​​ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം കൊ​ടി​പു​രം ആ​ർ. രാ​ഗേ​ഷി​ന്​(30) നേ​രെ​യാ​ണ്​ കാ​ഞ്ചി​പു​രം മീ​നം​പാ​ക്കം തി​രു​വ​ള്ളു​വ​ർ ന​ഗ​റി​ലെ പി. ​ജ​യ​ന്തി(27) ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​ത്തി കൊ​ണ്ട്​ രാ​ഗേ​ഷി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ ജ​യ​ന്തി വി​ഷം ക​ഴി​ച്ചു. അ​യ​ൽ​വാ​സി​ക​ളും അ​പ്പാ​ർ​ട്​​മെൻറി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന്​ ഇ​വ​രെ കോ​യ​മ്പ​ത്തൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ ജ​യ​ന്തി ദു​​ബൈ​യി​ലെ മ​സാ​ജ് സെൻറ​റി​ൽ ജോ​ലി ചെ​യ്യ​വെ​യാ​ണ്​ രാ​ഗേ​ഷു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യ​ബ​ന്ധ​ത്തി​ൽ ജ​യ​ന്തി​ക്ക്​ ഒ​രു കു​ട്ടി​യു​ണ്ട്. പി​ന്നീ​ട്​ ഇ​രു​വ​രും ദു​ബൈ​യി​ൽ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ജ​യ​ന്തി ജൂ​ലൈ​യി​ൽ ചെ​ന്നൈ​യി​ലേ​ക്കും രാ​ഗേ​ഷ്​ ഒ​ക്ടോ​ബ​റി​ൽ നാ​ട്ടി​ലേ​ക്കും മ​ട​ങ്ങി.നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ രാ​ഗേ​ഷ്​ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു. വി​വാ​ഹം ക​ഴി​ഞ്ഞ കാ​ര്യം അ​റി​യി​ക്കു​ന്ന​തി​ന്​ കോ​യ​മ്പ​ത്തൂ​രി​ലെ​ത്താ​ൻ രാ​ഗേ​ഷ്​ ജ​യ​ന്തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വാ​ഹം ന​ട​ന്ന​താ​യി അ​റി​യി​ച്ച​തോ​ടെ പ്ര​കോ​പി​ത​യാ​യ യു​വ​തി ത​ന്നെ വ​ഞ്ചി​ച്ച​താ​യി ആ​രോ​പി​ച്ച്​ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ യു​വ​തി ആ​ത്മ​ഹ​ത്യ ശ്ര​മ​വും ന​ട​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acidattackMalayalee youth
News Summary - In the face of a Malayalee youth Young woman Poured acid
Next Story