Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാഴ്ച പരിമിതൻ 13കാരിയായ അനന്തരവളെ പീഡിപ്പിച്ച് ഗർഭിണിയാക്കി
text_fieldsbookmark_border
ഹൈദരാബാദ്: 13 വയസുകാരിയായ അനന്തരവളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ കാഴ്ച പരിമിതനായയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി വയറുവേദനയാണെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വൈദ്യപരിശോധനയിൽ കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.
അമ്മാവൻ ആറ് മാസത്തിനിടെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി അവൾ മാതാവിനോട് തുറന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് മാതാപിതാക്കൾ ജഗദ്ഗിരിഗുട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രതിക്കെതിരെ പരാതി നൽകിയത്.
ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

