Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിയുടെ ‘ബുൾഡോസർ...

യോഗിയുടെ ‘ബുൾഡോസർ രാജി​’നെ പിന്തുണച്ച് യു.പിയിൽ വധൂവരൻമാർ ബുൾഡോസറുകളിലേറുന്നു

text_fields
bookmark_border
യോഗിയുടെ ‘ബുൾഡോസർ രാജി​’നെ പിന്തുണച്ച് യു.പിയിൽ വധൂവരൻമാർ ബുൾഡോസറുകളിലേറുന്നു
cancel

ലക്നോ: പല്ലക്കുകളും കാളവണ്ടികളും എന്തിന് ഹെലികോപ്ടറുകൾ പോലും ഇന്ന് വിവാഹാഘോഷങ്ങളിൽ സാധാരണമാണ്. എന്നാൽ, യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യരാജിന് പിന്തുണയേകാൻ നവദമ്പതികൾ ബുൾഡോസറുകളിലേറി തങ്ങളുടെ വിവാഹ ഘോഷയാത്ര അവിസ്മരണീയമാക്കാൻ ശ്രമിക്കുന്നതാണ് പുതിയ വാർത്ത.

25 കാരനായ രാഹുൽ യാദവ് വെള്ളിയാഴ്ച തന്റെ വധു കരീഷ്മ​ക്കൊപ്പം ബുൾഡോസറിന്റെ ‘കൈകളിൽ’ ഇരുന്നു. ബിദായിയുടെ (വധുവിന്റെ) പുതിയ വീട്ടിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടത്തിൽ ആയിരുന്നു ബുൾഡോസർ ഘോഷയാത്ര. വർണ്ണാഭമായ പൂക്കളും ബലൂണുകളും കൊണ്ട് യന്ത്രം അലങ്കരിച്ചിരുന്നു.

ലക്നോവിൽ നിന്ന് 420 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഝാൻസി ജില്ലയിലെ രക്‌സയിൽ നടന്ന ഘോഷയാത്രയിൽ വരന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കയറ്റിയ 11 ബുൾഡോസറുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ബുൾഡോസർ നീക്കങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രതീകാത്മക യാത്രയാണിതെന്ന് വരൻ രാഹുൽ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് മുസ്‌ലിംകളുടെ വസ്തുവകകൾ പൊളിച്ചുമാറ്റിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’ എന്ന വിശേഷണം നേടിയത്. മറ്റ് നിരവധി ബി.ജെ.പി മുഖ്യമന്ത്രിമാരിൽനിന്നും പാർട്ടി നേതൃത്വത്തിലുള്ള പൗരസമിതികളിൽ നിന്നും യോഗി ഇതിന് കയ്യടി നേടി. എന്നാൽ, കഴിഞ്ഞ വർഷം സുപ്രീംകോടതി ഈ ഏകപക്ഷീയമായി ഈ പൊളിക്കലുകൾ നിർത്തിയിരുന്നു. നിയമനടപടികൾ മറികടന്നുള്ള നീക്കത്തെ കോടതി അപലപിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആദിത്യനാഥിന്റെയും ഫോട്ടോകൾ കൊണ്ട് അലങ്കരിച്ച ഒരു വീൽ ലോഡർ, 2022ൽ യു.എസിലെ എഡിസണിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സ്മരണാർത്ഥം നടന്ന ഇന്ത്യാ ദിന പരേഡിന്റെ ഭാഗമാക്കിയിരുന്നു. യന്ത്രത്തെ ‘നാസി’ അല്ലെങ്കിൽ ‘കു ക്ലക്സ് ക്ലാൻ’ ചിഹ്നവുമായി താരതമ്യം ചെയ്ത് നിരവധി ഇന്ത്യക്കാർ അതിനെ അപലപിക്കുകയുണ്ടായി.

ആഗസ്റ്റ് 14ന് പരേഡ് സംഘടിപ്പിച്ച ‘ഇന്ത്യൻ ബിസിനസ് അസോസിയേഷൻ’ എന്ന സ്വകാര്യ ഗ്രൂപ്പാണ് ആദ്യം ഈ യന്ത്രത്തെ ‘ഇന്ത്യയിലെ ക്രമസമാധാനത്തി’ന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാൻ ശ്രമിച്ചത്. പരേഡ് അവസാനിച്ച ശേഷം എഡിസണിലെയും അയൽരാജ്യമായ വുഡ്ബ്രിഡ്ജിലെയും മേയർമാരുടെ നിർബന്ധപ്രകാരം അവർക്ക് ഒടുവിൽ മാപ്പു പറയേണ്ടി വന്നു.

യു.പിയിൽ അടുത്തിടെ നടന്ന മറ്റൊരു വിവാഹത്തിലും വരൻ സമാനമായി ബുൾഡോസർ ഉപയോഗിച്ചിരുന്നു. ഗോരഖ്പൂരിലെ ഖജാനിയിൽ നിന്നുള്ള യുവാവായ കൃഷൻ വർമ തൊട്ടടുത്ത പട്ടണമായ ഖലീലാബാദിൽ തന്റെ വിവാഹ ചടങ്ങിലേക്ക് യന്ത്രവുമായി എത്തുകയായിരുന്നു. 2022ൽ ഖലീലാബാദ് അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ ഖലീലാബാദ് ഏരിയയിൽനിന്ന് എതിരാളിയേക്കാൾ കുറച്ച് വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന് അമ്മായിയപ്പൻ അറിയിച്ചതി​നെ തുടർന്നുള്ള ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നാണ് കൃഷ​ന്റെ വാദം. ബി.ജെ.പി ഇപ്പോഴും ശക്തമാണെന്ന് കാണിക്കാൻ താൻ ഘോഷയാത്രയിൽ ഒരു ബുൾഡോസർ ചേർത്തുവെന്ന് വർമ കൂട്ടിച്ചേർത്തു.

ഈ സന്ദർഭം അവിസ്മരണീയമാക്കാനാണ് ബുൾഡോസറുകൾ ഉപ​യോഗിച്ചതെന്നും ഇതിലൂടെ ആദിത്യനാഥിന് ‘ഒരു തൊപ്പി’ നൽകിയെന്നും രാഹുലിന്റെ അമ്മാവൻ രാജ്കുമാർ യാദവും പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിൽ ബുൾഡോസർ വളരെ പ്രശസ്തമായി. ഞങ്ങൾക്ക് സ്വന്തമായി ബുൾഡോസറുകൾ ഉണ്ട്. ഇക്കാലത്ത് ജനപ്രിയമായതിനാൽ അവ ഉപയോഗിക്കാൻ തീരുമാനിച്ചു -എന്നായിരുന്നു ഇയാളുടെ വിശദീകരണം. 2022 ഡിസംബറിൽ ഹമീർപൂരിൽ പരശുറാം പ്രജാപതി എന്നയാൾ തന്റെ മകൾ നേഹക്ക് വിവാഹ സമ്മാനമായി ഈ യന്ത്രം സമ്മാനിച്ചിരുന്നു.

ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ എതിരാളികളെയും പിഴുതെറിയാനോ ഭീഷണിപ്പെടുത്താനോ ബി.ജെ.പി സർക്കാറുകൾ ബുൾഡോസർ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. അനധികൃത നിർമാണം അല്ലെങ്കിൽ കൈയേറ്റം ശ്രദ്ധയി​ൽപ്പെട്ടാൽ 15 ദിവസത്തിനകം നോട്ടീസ് നൽകാനും സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനുമുമ്പ് പൊളിക്കുന്നതിനുള്ള വാറന്റ് നൽകാനും സുപ്രീംകോടതി അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. സ്വയം ജഡ്ജിമാരായി മാറരുതെന്നും വിചാരണ കൂടാതെ പ്രതികളുടെ കുറ്റം തീരുമാനിക്കരുതെന്നും കോടതി സർക്കാറുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bulldozer RajUP weddingYogi Adithyanath
News Summary - In support of Yogi, UP weddings flaunt demolition ‘demons’ bulldozers
Next Story