Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പഞ്ചാബിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ ചാണകം തള്ളി
cancel
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ കാർഷിക...

പഞ്ചാബിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ ചാണകം തള്ളി

text_fields
bookmark_border

ചണ്ഡീഗഢ്​: കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ സമരക്കാർ ട്രാക്​ടറിൽ പശുവിന്‍റെ ചാണകം കൊണ്ടുവന്ന്​ തള്ളി. പഞ്ചാബിലെ ഹോഷിയാർപുരിലാണ്​ സംഭവം.

മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാൻ സുദിന്‍റെ വീട്ടിലാണ്​ ചാണകം തള്ളിയത്​. ഇദ്ദേഹത്തിന്‍റെ വീടിന്​ മുന്നിൽ കേന്ദ്രത്തിനെതിരെ മു​​ദ്രാവാക്യങ്ങളുമായി വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ്​ ചിലർ ചാണകം തള്ളിയത്​.

തുടർന്ന്​ പ്രതിഷേധക്കാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ്​ ഇടപെടലിനെ തുടർന്ന്​ അനിഷ്​ട സംഭവങ്ങളുണ്ടായില്ല. തന്‍റെ വീട്ടിൽ ചാണകം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാൻ പിന്നീട്​ കുത്തിയിരുപ്പ് സമരം നടത്തി.

അതേസമയം, പ്രതിഷേധത്തിന്‍റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു. 'ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേര്​ ഉണ്ടാക്കുകയും ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യും. മാതൃകാപരമായി സമാധാനത്തോടെ മാസങ്ങളോളം പഞ്ചാബിലും ഡൽഹിയുടെ അതിർത്തിയിലും സമരം നടക്കുകയാണ്​. എന്നാൽ, ചില പ്രതിഷേധക്കാർക്ക് സംയമനം നഷ്​ടപ്പെടുകയാണ്' - അമരീന്ദർ സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp leaderdung
News Summary - In Punjab, dung was dumped at the house of a BJP leader who favored agricultural laws
Next Story