Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.എച്ച്​.പിയുടെ...

വി.എച്ച്​.പിയുടെ എതിർപ്പ്​: കർണാടകയിൽ മസ്​ജിദ്​ ജീവനക്കാർക്കുള്ള കോവിഡ്​ ദുരിതാശ്വാസ തുക സർക്കാർ തടഞ്ഞു

text_fields
bookmark_border
വി.എച്ച്​.പിയുടെ എതിർപ്പ്​: കർണാടകയിൽ മസ്​ജിദ്​ ജീവനക്കാർക്കുള്ള കോവിഡ്​ ദുരിതാശ്വാസ തുക സർക്കാർ തടഞ്ഞു
cancel

ബംഗളൂരു: കർണാടകയിൽ വി.എച്ച്​.പിയുടെ എതിർപ്പിനെ തുടർന്ന്​ മസ്​ജിദ്​ ജീവനക്കാർക്ക്​ കോവിഡ്​ ദുരിതാശ്വാസതുക വിതരണം ചെയ്യുന്നത്​ സർക്കാർ തടഞ്ഞു. മുസ്​റെ വകുപ്പിന്​ കീഴിൽ സി കാറ്റഗറിയിലെ ക്ഷേത്ര ജീവനക്കാർക്കും മസ്​ജിദുകളിലെ ഇമാമുമാർക്കും ബാങ്ക്​ വിളിക്കുന്നവർക്കും 3,000 രൂപ വീതം സഹായധനം നൽകാനുള്ള തീരുമാനമാണ്​ പിൻവലിച്ചത്​.

ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രപ്രവർത്തനങ്ങൾക്കായുള്ള മുസ്​റെ വകുപ്പി​െൻറ ധനം മറ്റു മതസ്​ഥർക്ക്​ നൽകരുതെന്ന്​ ആവശ്യപ്പെട്ട്​ വി.എച്ച്​.പി ദക്ഷിണ കന്നട ജില്ലാ ഭാരവാഹികൾ വകുപ്പ്​ മന്ത്രി കോട്ട ശ്രീനിവാസ പൂജാരിക്ക്​ നിവേദനം നൽകിയതിനെ തുടർന്നാണ്​ നടപടി. മറ്റു മതസ്​ഥർക്കുള്ള ധനസഹായം തൽക്കാലം തടഞ്ഞതായും ഉത്തരവ്​ പുനഃപരിശോധിക്കുമെന്നും മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വിവിധ ഹിന്ദു സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്​. മുസ്​റെ വകുപ്പിന്​ കീഴിൽ മറ്റു മതസ്​ഥർക്ക്​ സഹായം നൽകുന്നത്​ അടിയന്തരമായി നിർത്തിവെക്കാൻ ഉദ്യോഗസ്​ഥരോട്​ നിർദേശിച്ചതായും മന്ത്രി വ്യക്തമാക്കി. വി.എച്ച്​.പി ഭാരവാഹികൾ നിവേദനം സമർപ്പിച്ച്​ മണിക്കൂറുകൾക്കകമായിരുന്നു വകുപ്പു മന്ത്രിയുടെ നടപടി. കഴിഞ്ഞദിവസം വൈകീ​േട്ടാടെ മുസ്​റെ കമ്മീഷണറുടെ ഒൗദ്യോഗിക ഉത്തരവും ഇതുസംബന്ധിച്ച്​ പുറത്തിറങ്ങി.

ഹിന്ദു ക്ഷേത്രങ്ങളിൽനിന്ന്​ ലഭിക്കുന്ന വരുമാനം ഹിന്ദുക്കളുടെ സേവനത്തിനായി വിനിയോഗിക്കണമെന്നും ഇമാമുമാർക്ക്​ സഹായം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പള്ളികളും മദ്​റസകളും കർണാടക വഖഫ്​ ബോർഡിന്​ കീഴിൽ കൊണ്ടുവന്ന്​ ദുരിതാശ്വാസം പ്രഖ്യാപിക്കുകയാണ്​ വേണ്ടതെന്നും വി.എച്ച്​.പി ഭാരവാഹികൾ പറഞ്ഞു.

കർണാടകയിൽ 27,000 ക്ഷേത്രങ്ങൾക്കായി 133 കോടി രൂപയാണ്​ മുസ്​റെ വകുപ്പിന്​ കീഴിൽ സാമ്പത്തിക സഹായമായി നൽകുന്നത്​. ഇതിന്​ പുറമെ, ഹൈന്ദവ ആരാധനാലയങ്ങളല്ലാത്ത 764 ആരാധനാലയങ്ങൾക്കും സഹായം നൽകിവരുന്നുണ്ട്​. ഇതും നിർത്തിവെക്കാനാണ്​ മുസ്​റെ വകുപ്പി​െൻറ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaHatred
News Summary - In Karnataka, the government has blocked the covid relief amount for mosque employees
Next Story