മദ്യനിരോധനമുള്ള ഗുജറാത്തിൽ ഓരോ നാല് സെക്കൻഡിലും പിടികൂടുന്നു ഒരു കുപ്പി മദ്യം
text_fieldsFile Pic
അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായ ഗുജറാത്തിൽ ഓരോ നാല് സെക്കൻഡ് കൂടുമ്പോഴും ഒരു കുപ്പി മദ്യം പിടികൂടുന്നുവെന്ന് പൊലീസിന്‍റെ കണക്കുകൾ. 2024ൽ 82 ലക്ഷം കുപ്പി മദ്യമാണ് പൊലീസ് പിടികൂടിയത്. 144 കോടി രൂപ വിലവരുന്നതാണിത്. അഹമ്മദാബാദ്, വഡോദര, സൂറത്ത്, നവ്സാരി, ഭാവ്നഗർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മദ്യം പിടികൂടുന്നതെന്നും കണക്കുകൾ പറയുന്നു.
2024ൽ അഹമ്മദാബാദ് നഗരത്തിൽ നിന്ന് 2139 കേസുകളിലായി 3.06 ലക്ഷം ഇന്ത്യൻ നിർമിത വിദേശ മദ്യക്കുപ്പികളാണ് പിടികൂടിയത്. 7796 കേസുകളിലായി 1.58 ലക്ഷം കുപ്പി നാടൻ മദ്യവും പിടികൂടി. വഡോദരയിൽ നിന്ന് 8.9 ലക്ഷം കോടി വിലവരുന്ന വിദേശമദ്യം പിടികൂടിയിരുന്നു.
നവ്സാരിയിൽ വൻകിട അനധികൃത മദ്യനിർമാണ യൂണിറ്റ് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ 6.23 ലക്ഷം കുപ്പി മദ്യമാണ് കഴിഞ്ഞ വർഷം പിടിച്ചത്. ഭാവ്നഗറിൽ നിന്ന് 8.7 കോടി രൂപ വിലവരുന്ന മദ്യമാണ് പിടിച്ചത്.
1960കൾ മുതൽ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുളിള ഗുജറാത്തില്‍ മദ്യനിർമാണവും ഉപയോഗവും കൈവശംവെക്കലുമെല്ലാം കുറ്റകരമാണ്. അതേസമയം, സർക്കാറിന്‍റെ അഭിമാന പദ്ധതിയായ ഗുജറാത്ത് ഇന്‍റർനാഷനൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ്) മദ്യനിരോധനത്തിന് ഇളവ് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.