Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hallo Majra locality
cancel
Homechevron_rightNewschevron_rightIndiachevron_rightആറുവയസുകാരിയെ...

ആറുവയസുകാരിയെ പാറക്കല്ലുകൊണ്ട്​ തലക്കടിച്ച്​ ​െകാന്ന 12കാരൻ അറസ്റ്റിൽ

text_fields
bookmark_border

ഛണ്ഡീഗഡ്​: ആറുവയസുകാരിയെ പാറക്കല്ലുകൊണ്ട് തലക്കടിച്ച്​​ കൊലപ്പെടുത്തിയ കേസിൽ 12 കാരനെ പൊലീസ് പിടികൂടി​. പെൺകുട്ടിയുടെ മുഖം വികൃതമാക്കിയ നിലയിലാണ്​.

വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന നഴ്​സറി വിദ്യാർഥിനിയെ വെള്ളിയാഴ്ച​ കാണാതാകുകയായിരുന്നു. പിന്നീട്​ ഹാലോ മജ്​ര പ്രദേശത്തെ വനത്തിൽനിന്ന്​ പെൺകു​ട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടത്തിയ അ​ന്വേഷണത്തിലാണ്​ 12കാരൻ പിടിയിലാകുന്നത്​.

പെൺകുട്ടി ബലാത്സംഗത്തിന്​ വിധേയയായെന്ന്​ പൊലീസ്​ സംശയിക്കു​ന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരം വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. ​ഏറെനേരം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും തിരഞ്ഞിട്ടും ​കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്​ ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ ശരീരം വനപ്രദേശത്തെ ശ്​മശാനത്തിന്​ സമീപത്തുനിന്ന്​ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പാതി വസ്​ത്രം മാത്രമാണുണ്ടായിരുന്നത്​. കുട്ടിയുടെ മുഖം കല്ലു​പയോഗിച്ച്​ അടിച്ചുതകർത്ത്​ വികൃതമാക്കിയ നിലയിലായിരുന്നു.

പെൺകുട്ടിയെ വനമേഖലയിലേക്ക്​ കൂട്ടികൊണ്ടുപോയ കാര്യം മാതാപിതാക്കളോട്​ പറയുമെന്ന്​ ഭയന്നാകാം 12കാര​ൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന്​​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹത്തിന്​ സമീപത്തുനിന്ന്​ കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ലും പൊലീസ്​ കണ്ടെടുത്തു.

കുട്ടിയുടെ മൃതദേഹം സർക്കാർ മെഡിക്കൽ കോളജിലേക്ക്​ മാറ്റി. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചിട്ടില്ല.

സി.സി.ടി.വി ദൃശ്യങ്ങള​ുടെ അടിസ്​ഥാനത്തിലാണ്​ 12കാരനെ പൊലീസ്​ പിടികൂടിയത്​. കുട്ടിയുമായി 12കാരൻ സൈക്കിളിൽ പോകുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചിരുന്നു. ഞായറാഴ്ച 12കാരനെ മജിസ്​ട്രേറ്റിന്​ മുമ്പിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChandigarhMurder
News Summary - In Chandigarh 12-year-old boy held for 6-year-olds murder
Next Story