Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ റെക്കോഡ്...

ബിഹാറിലെ റെക്കോഡ് പോളിങ് എൻ.ഡി.എക്ക് തുടർഭരണം നഷ്ടമാക്കുമോ? സംസ്ഥാനത്തിന്റെ ചരിത്രം നൽകുന്ന സൂചന അതാണ്

text_fields
bookmark_border
Bihar Election
cancel
Listen to this Article

പട്ന: ബിഹാറിൽ എൻ.ഡി.എ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളുടെയും പ്രവചനം. എല്ലാ എക്സിറ്റ് പോളുകളും എൻ.ഡി.എക്ക് 150നും 170നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. എപ്പോഴൊക്കെ പോളിങ് ശതമാനം വർധിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മുമ്പ് ഭരിച്ച സർക്കാറുകൾക്ക് ഭരണം നഷ്ടമാകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടുള്ളത്.

ഇത്തവണ 66.91 ശതമാനമാണ് ഓവറോൾ പോളിങ് ശതമാനം. ബിഹാറിന്റെ ചരിത്രത്തിലെ റെക്കോഡ് പോളിങ്ങാണിത്. ആദ്യഘട്ടത്തിൽ 65.08ശതമാനമായിരുന്നു പോളിങ്. രണ്ടാംഘട്ടത്തിൽ 68.76ശതമാനമായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുനേപാൾ 9.62ശതമാനം അധികമാണ് ഇത്തവണ ഓവറോൾ പോളിങ് ശതമാനം. കഴിഞ്ഞ തവണ അത് 57.29ശതമാനമായിരുന്നു. കഴിഞ്ഞ തവണ ബിഹാറിൽ മൂന്നുതവണയാണ് സർക്കാറുകൾ മാറിയത്.

മുൻവർഷ​ങ്ങളെ അപേക്ഷിച്ച് അക്കുറി അഞ്ചുശതമാനം വർധനവാണ് പോളിങ്ങിൽ രേഖപ്പെടുത്തിയത്. പോളിങ് ശതമാനം വർധിച്ചിട്ടും സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സർക്കാറുണ്ടായില്ല.

1967ലെ തെര​ഞ്ഞെടുപ്പിൽ(51.5) 1962നെ(44.5) അപേക്ഷിച്ച് ഏഴുശതമാനം കൂടുതലായിരുന്നു പോളിങ് ശതമാനം. ആ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സർക്കാർ വീണത്. തുടർന്ന് കോൺഗ്രസിതര പാർട്ടികൾ ചേർന്ന് കൂട്ടുകക്ഷി സർക്കാർ രൂപവത്കരിച്ചു.

1980ലെ തെരഞ്ഞെടുപ്പിൽ 57.3​ശതമാനമായിരുന്നു പോളിങ് ശതമാനം. 1977ൽ 50.5 ശതമാനവും.

ഇതേ സാഹചര്യം വീണ്ടും ആവർത്തിച്ചു. 1990ലും ​മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങിൽ വലിയ വർധനവ് രേഖപ്പെടുത്തി. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. ജനതാദൾ സർക്കാർ രൂപവത്കരിച്ചു.

രണ്ടുഘട്ടമായിട്ടായിരുന്നു ബിഹാറിൽ വോട്ടെടുപ്പ്. അവസാനഘട്ടം ചൊവ്വാഴ്ചയാണ് അവസാനിച്ചത്. പല മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ പ്രാൺപൂറിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് കുംഹ്രാറിലും.

പ്രാൺ​പൂർ, താക്കൂർഗഞ്ച്, കദ്വ, കിഷൻഗഞ്ച്, കൊച്ചാധമൻ, ബറാറി, ബൽറാംപൂർ, ബഹദൂർഗഞ്ച്, കസ്ബ,രൂപൗലി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

രണ്ടുഘട്ടങ്ങളിലും പോളിങ്ങിൽ സ്ത്രീകളാണ് മുന്നിൽ. ആകെ പോളിങ് 66.9ശതമാനം. പുരുഷൻമാർ: 62.8 ശതമാനം, സ്​ത്രീകൾ: 71.6ശതമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDNDALatest NewsBihar Election 2025
News Summary - In Bihar's Record Voter Turnout Warning From History For NDA
Next Story