ബിഹാറിൽ ആർ.എൽ.എസ്.പി ജനതദൾ-യുവിൽ ലയിക്കുന്നു
text_fieldsഉപേന്ദ്ര കുശ്വാഹ
ന്യൂഡൽഹി: ബിഹാറിൽ രാഷ്ട്രീയ ലോക്സമത പാർട്ടി നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ-യുവിൽ ലയിക്കുന്നു.
ആർ.എൽ.എസ്.പി നേതാവും മുൻഎം.പിയുമായ ഉപേന്ദ്ര കുശ്വാഹക്ക് ജനതാദൾ യുവിൽ പ്രധാന പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2013ലാണ് കുശ്വാഹ പാർട്ടിയുണ്ടാക്കിയത്
ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നയിക്കുന്ന സഖ്യത്തിനൊപ്പമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കു മത്സരിച്ച ആർ.എൽ.എസ്.പിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. എന്നാൽ, രണ്ടു ഡസൻ സീറ്റിലെങ്കിലും ജനതാദളിന് പരിക്കേൽപിച്ചു.
സാമുദായിക വോട്ടു ധ്രുവീകരണം ഒഴിവാക്കാൻ കുശ്വാഹയെ ഒപ്പം കൂട്ടുന്നതാണ് ഭേദമെന്ന നിതീഷ്കുമാറിെൻറ തന്ത്രമാണ് ഇതോടെ വിജയിക്കുന്നത്.