Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right7 ലക്ഷത്തി​െൻറ...

7 ലക്ഷത്തി​െൻറ ആംബുലൻസുകൾ ​21 ലക്ഷം കൊടുത്ത്​ വാങ്ങി 'ഷെഡിലാക്കി'; ബിഹാറിൽ വിവാദം കത്തുന്നു

text_fields
bookmark_border
bihar ambulance scam
cancel
camera_alt

ചിത്രം: NDTV

പട്​ന: ബിഹാറിലെ സിവാൻ ജില്ലയിൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം രൂക്ഷമായ സമയത്ത്​ മൂന്നിരട്ടി വില നൽകി വാങ്ങിയ ആംബുലൻസുകൾ ഉപയോഗമില്ലാ​തെ പാർക്കിങ്​ ഷെഡിൽ വിശ്രമിക്കുന്നു. ഏഴു ലക്ഷം രൂപ മാത്രം വില വരുന്ന ആംബുലൻസുകൾ 21.84 ലക്ഷം മുടക്കിയാണ്​ വാങ്ങിയതെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെയാണ്​ അഴിമതിയാരോപണം ഉയർന്നത്​. അഞ്ച്​ ലക്ഷത്തിന്​ മുകളിൽ വില വരുന്ന സാധനങ്ങൾ ​വാങ്ങു​േമ്പാൾ അത്​ സർക്കാറി​െൻറ ഇ-മാർക്കറ്റ്​പ്ലേസിലൂടെ ആയിരിക്കണമെന്ന നിബന്ധനയും മറികടന്നിരിക്കുകയാണിവിടെ.

ഏഴ്​ ആംബുലൻസുകളിൽ അഞ്ചെണ്ണം മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ളതാണ്​. വെൻറിലേറ്റർ ഘടിപ്പിക്കുകയും സീറ്റ്​ വിഭജനം നടത്തുകയും ചെയ്​തതിനാലാണ്​ വില ഉയർന്നതെന്നാണ്​ ന്യായീകരണം. എന്നാൽ വാഹനത്തിൽ വരുത്തിയ ഈ കഴുത്തറുപ്പൻ നിരക്കിൽ രൂപമാറ്റങ്ങൾ ഓപൺ ടെൻഡറിലൂടെയാണ്​ നടത്തിയിരിക്കുന്നത്​.

കേസിൽ അന്വേഷണത്തിന്​ ഉത്തരവിട്ടതായി സിവാൻ ജില്ല മജിസ്​ട്രേറ്റ്​ അമിത്​ പാ​ണ്ഡേ പറഞ്ഞു. ആംബുലൻസ്​ ഇടപാടി​െൻറയും കോവിഡ്​ സമയത്ത്​ വാങ്ങിയ മുഴുവൻ ആംബുലൻസുകളുടെയും കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ മുൻ മന്ത്രി വിക്രം കുൻവാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്​ കത്തെഴുതി. വാഹനത്തിൽ വരുത്തിയ രരൂപമാറ്റങ്ങളുടെ ചെലവുകളടക്കം പരാമർശിക്കുന്നതാണ്​ കത്ത്​.

ഇന്ത്യൻ മാർട്ട്​ എന്ന ഇ-കൊമേഴ്​സ്​ കമ്പനി 60,000 രൂപക്ക്​ വിൽക്കുന്ന വെൻറിലേറ്ററുകൾ 3.41 ലക്ഷം രൂപ നിരക്കിലാണ്​ വാങ്ങിയിരിക്കുന്നതെന്ന്​ അദ്ദേഹം എഴുതി. 31,000 രൂപ മാത്രം വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക്​ 1.18 ലക്ഷം രൂപയാണ്​ വകയിരുത്തിയിരിക്കുന്നത്​. 8500 രൂപ മാത്രം വിലയുള്ള സക്ഷൻ മെഷീന്​ 33,000 രൂപ നൽകിയാണ്​ വാങ്ങിയതെന്നും സീറ്റ്​ വിഭജനത്തിനായി 1.24 ലക്ഷം മുടക്കിയതായും​ മുൻ മന്ത്രി എഴുതി.

കോവിഡ്​ കാലത്ത്​ ആംബുലൻസ്​ ക്ഷാമംഅനുഭവപ്പെട്ടത്​ ബിഹാറിൽ വലിയ രാഷ്​ട്രീയ ചർച്ചകൾക്ക്​ വഴിവെച്ചിരുന്നു. എന്നാൽ രണ്ടാം തരംഗ കാലത്ത്​ പോലും ആംബുലൻസുകൾ ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്​. രാജീവ്​ പ്രതാപ്​ റൂഡി എം.പിയുടെ വീടിനടുത്ത്​ ആംബുലൻസുകൾ ഉപയോഗമില്ലാ​െത കിടക്കുന്നത്​ വലിയ ​ വാർത്തയായിരുന്നു​. സരനിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച റൂഡിയുടെ വീടിനടുത്ത്​ ആംബുലൻസ്​ ​ടാർപോളിൻ കൊണ്ട്​ പൊതിഞ്ഞ സംഭവം ജൻ അധികാർ പാർട്ടി അധ്യക്ഷൻ പപ്പു യാദവാണ്​ പുറത്തുകൊണ്ടുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharambulance scam​Covid 19
News Summary - Ambulances Costing Rs seven Lakh Bought At Rs 21 Lakh In Bihar unused in sheds
Next Story