Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറുമണിക്കൂർ കാത്തിരുന്നിട്ടും പ്രവേശനം ലഭിച്ചില്ല; ബംഗളൂരുവിലെ ആശുപത്രി വരാന്തയിൽ 27കാരന് ദാരുണാന്ത്യം
text_fieldsbookmark_border
ബംഗളൂരു: ആറുമണിക്കൂർ കാത്തിരുന്നിട്ടും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ ബംഗളൂരുവിൽ 27കാരന് ദാരുണാന്ത്യം. ഹാൽദനഹള്ളി സ്വദേശിയും ഡ്രൈവറുമായ നാേഗഷാണ് മരിച്ചത്.
പനിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആനെകാൽ ആശുപത്രിയിലെത്തുകയായിരുന്നു നാഗേഷ്. ആന്‍റിജൻ പരിശോധനയിലും ആർ.ടി.പി.സി.ആർ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചു.
ശ്വാസ തടസവും നേരിടുന്നുണ്ടായിരുന്നു. പ്രവേശനത്തിനായി ആറുമണിക്കൂേറാളം നാഗേഷ് ആശുപത്രി വരാന്തയിൽ കാത്തിരുന്നു. എന്നാൽ ഓക്സിജൻ അളവ് ശരീരത്തിൽ ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് ജീവൻ നഷ്ടമാകുകയായിരുന്നു.
Next Story

