Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ തൃണമൂൽ,...

ബംഗാളിൽ തൃണമൂൽ, കോൺഗ്രസ് കൗൺസിലർമാർ വെടിയേറ്റു മരിച്ചു

text_fields
bookmark_border
ബംഗാളിൽ തൃണമൂൽ, കോൺഗ്രസ് കൗൺസിലർമാർ വെടിയേറ്റു മരിച്ചു
cancel

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​നി​ഹാ​ട്ടി, ജ​ൽ​ദ മേ​ഖ​ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ​യും കോ​ൺ​ഗ്ര​സി​ന്റെ​യും കൗ​ൺ​സി​ല​ർ​മാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ പാ​നി​ഹാ​ട്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ തൃ​ണ​മൂ​ൽ കൗ​ൺ​സി​ല​റാ​യ അ​നു​പം ദ​ത്ത​യും പു​രു​ലി​യ ജി​ല്ല​യി​ലെ ജ​ൽ​ദ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നാ​ലു ത​വ​ണ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റാ​യ ത​പ​ൻ കാ​ണ്ടു​വു​മാ​ണ് അ​ജ്ഞാ​ത സം​ഘ​​ത്തി​ന്റെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

അ​നു​പം ദ​ത്ത വൈ​കീ​ട്ട് അ​ഗ​ർ​പാ​ര​യി​ലെ നോ​ർ​ത്ത് സ്റ്റേ​ഷ​ൻ റോ​ഡി​ലെ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ യു​വാ​ക്ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ത​പ​ൻ കാ​ണ്ടു വ​സ​തി​ക്കു സ​മീ​പം വൈ​കീ​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. റാ​ഞ്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengal
News Summary - In Bengal, Trinamool and Congress councilors shot dead
Next Story