Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ബി.ജെ.പി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ ആക്രമണമെന്ന് പരാതി
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സ്ഥാനാർഥി പായൽ സർക്കാറിനെ ആക്രമിച്ചതായി പരാതി. ബെഹാലയിലെ താകുർപുകുർ പ്രദേശത്തുവെച്ചായിരുന്നു ആക്രമം.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും പായൽ ആരോപിച്ചു. പായലിന്‍റെ അണികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ പ്രവർത്തകരുടേതെന്ന രീതിയിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബെഹാല പർബ മണ്ഡലത്തിൽനിന്നാണ് പായൽ ജനവിധി തേടുന്നത്. സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നടിയായ പായൽ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിജയ് ഘോഷിന്‍റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
