
അസമിൽ എൻ.ഡി.എക്ക് തിരിച്ചടി; ബി.പി.എഫ് പാർട്ടി കോൺഗ്രസ് സഖ്യത്തിൽ
text_fieldsഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അസമിൽ എൻ.ഡി.എ സഖ്യത്തിൽ വിള്ളൽ. എൻ.ഡി.എയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്) കോൺഗ്രസിൽ ചേർന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും ബി.പി.എഫ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോർക്കും. ഇനിമുതൽ ബി.ജെ.പിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ല -ബി.പി.എഫ് പ്രസിഡന്‍റ് ഹഗ്രാമ മൊഹിലാരി പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ ബി.പി.എഫ് നേടിയിരുന്നു. അസം സർക്കാറിൽ മൂന്ന് മന്ത്രിമാരാണ് ബി.പി.എഫിനുണ്ടായിരുന്നത്.
നേരത്തേ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.പി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ ബി.ജെ.പിക്ക് താൽപര്യമില്ലെന്ന് അസം ധനമന്ത്രിയും നോർത്ത് -ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം കൺവീനറുമായ ഡോ. ഹിമന്ത ബിശ്വശർമ പറഞ്ഞിരുന്നു.
അതേസമയം ബി.പി.എഫിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് അസം കോൺഗ്രസ് രംഗത്തെത്തി. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ബി.പി.എഫും ചേർന്ന് സംസ്ഥാനത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
