ഏകാന്ത പഥികൻ ഞാൻ
text_fieldsപുരുഷന്മാർ സ്ത്രീകളെ അപേക്ഷിച്ച് ഏകാന്തത അനുഭവിക്കുന്നതായി പഠനം. ഇന്ത്യയിലെ 20 നഗരങ്ങളിൽ ‘യുവ ഇംപാക്ട് ഓർഗനൈസേഷൻ’ നടത്തിയ സർവേ റിപ്പോർട്ടിലാണ് സ്ത്രീകളേക്കാൾ ഇരട്ടിയിലധികം പുരുഷന്മാർ ഏകാന്തതയുടെ പ്രയാസം അനുഭവിക്കുന്നതായി കണ്ടെത്തിയത്.
‘ബി എ മാൻ യാർ’ പോഡ്കാസ്റ്റിലൂടെ ശ്രദ്ധേയനായ ‘യുവ’ സഹസ്ഥാപകൻ നിഖിൽ തനേജ 150ലധികം കാമ്പസുകളിൽ സഞ്ചരിച്ച് 15,000ലധികം വിദ്യാർഥികളുമായി സംവദിച്ച് ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ‘യൂ ഗവ്’ 2019ൽ നടത്തിയ സർവേയിൽ യു.കെയിൽ അഞ്ചിലൊരാൾക്ക് അടുത്ത സുഹൃത്തുക്കളില്ല. ഇതും സ്ത്രീകളുടെ നിരക്കിന്റെ ഇരട്ടിയാണ്. 2021ൽ സെന്റർ ഓൺ അമേരിക്കൻ ലൈഫ് സ്റ്റഡി നടത്തിയ പഠന റിപ്പോർട്ടിൽ ഉറ്റ മിത്രമില്ലാത്തവരുടെ എണ്ണം വർധിക്കുന്നതായി പറയുന്നു. 1995ൽ മൂന്ന് ശതമാനമായിരുന്നത് 15 ശതമാനമായാണ് ഉയർന്നത്. ഇതിലും പുരുഷന്മാരിലാണ് ഉയർന്ന നിരക്ക്. ഉള്ളുതുറക്കാത്തവരാണ് ആണുങ്ങൾ എന്നാണ് 2023ലെ സ്റ്റേറ്റ് ഓഫ് അമേരിക്കൻ മെൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തങ്ങളെ ആർക്കും പൂർണമായി അറിയില്ല എന്നാണ് മൂന്നിൽ രണ്ട് യുവാക്കളും പറഞ്ഞത്. കേവല സൗഹൃദം ഉണ്ടെങ്കിലും സംഗീതം പോലെയുള്ളവയിലാണ് പുരുഷന്മാർ സന്തോഷം കണ്ടെത്തുന്നത്. സ്വാശ്രയത്വം സാമൂഹിക ബന്ധങ്ങൾക്ക് പരിധിവെക്കാൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഉള്ളുലക്കുന്ന ഒരു പ്രശ്നം വന്നാൽ നല്ലൊരു ശതമാനം പുരുഷന്മാർക്ക് പറയാൻ ആരുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

