Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Hospital
cancel
Homechevron_rightNewschevron_rightIndiachevron_right10 ദിവസത്തിനിടെ 45...

10 ദിവസത്തിനിടെ 45 കുട്ടികളുൾപ്പടെ 53 മരണം; ഫിറോസാബാദിൽ ​വൈറൽ -ഡെങ്കി പനി പടരുന്നു: അന്വേഷണം

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 45 കുട്ടികൾ ഉൾപ്പെടെ 53 പേർ ഡെങ്കിപ്പനി ബാധിച്ചു. 10 ദിവസത്തിനിടെയാണ്​ 53 മരണവും. നിരവധി മരണം സ്​ഥിരീകരിക്കുന്നതോടെ യഥാർഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്​ യു.പി സർക്കാർ.

ഫിറോസാബാദ്​ മെഡിക്കൽ കോളജിൽ അസ​ുഖബാധിതരായ നിരവധി കുട്ടികൾ ചികിത്സയിലാണ്​. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ്​ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

മൂന്നുദിവസമായി പനി ബാധിച്ചിരുന്ന ആറുവയസുകാരൻ ലക്കി കഴിഞ്ഞദിവസം മരിച്ചിരുന്നു. പനി മൂർച്ഛിച്ചതോടെ കുട്ടിയെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന്​ ലക്കിയെ ആഗ്രയിലെത്തിക്കാൻ ഡോക്​ടർമാർ നിർദേശിച്ചു. എന്നാൽ, ആഗ്രയിലെ ആശുപത്രിയിലെത്തുന്നതിന്​ മുമ്പുതന്നെ ലക്കി മരണത്തിന്​ കീഴടങ്ങിയിരുന്നു.

ഫിറോസാബാദ്​ സ്വദേശിയായ സുനിന്‍റെ മൂത്ത മകൾ അജ്ഞലി മൂന്നുദിവസം മുമ്പ്​ ഡെങ്കിപ്പനിയെ തുടർന്ന്​ മരിച്ചിരുന്നു. രണ്ടുദിവസമായി രണ്ടാമത്തെ മകൻ അഭിജിത്ത്​ കടുത്ത പനിയെ തുടർന്ന്​ ചികിത്സയിലാണ്​. കുട്ടികളിൽ പകർച്ചപനി പടരുന്നുണ്ടെന്നും ചിലരിൽ ഡെങ്കിപ്പനി സ്​ഥിരീകരിച്ചതായും മെഡിക്കൽ കോളജിലെ ശിശു രോഗ വിദഗ്​ധൻ ഡോ. എൽ.കെ. ഗുപ്​ത പറഞ്ഞു.

186 പേരാണ്​ വൈറൽ-ഡെങ്കി പനി ബാധിച്ച്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്​. സെപ്​റ്റംബർ ആറുവരെ ഒന്നുമുതൽ സ്​കൂളുകളിലെ എട്ടുവരെ ക്ലാസുകൾ അടച്ചിടണമെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ ചന്ദ്ര വിജയ്​ സിങ്​ നിർദേശിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഫിറോസാബാദ്​ സന്ദർശിച്ചിരുന്നു. മരണകാരണം സ്​ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child deathdengueViral feverUP DeathFirozabad
News Summary - In 10 Days 45 Kids Dead In UPs Firozabad Dengue Suspected Probe On
Next Story