Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിൽ കോടതിയിൽ മാപ്പ് പറഞ്ഞ് ഇമ്രാൻ ഖാൻ; ഇനി പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകണമെന്ന് ബോംബെ ഹൈക്കോടതി

text_fields
bookmark_border
ഗ്യാനേഷ് കുമാറിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിൽ കോടതിയിൽ മാപ്പ് പറഞ്ഞ് ഇമ്രാൻ ഖാൻ; ഇനി പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകണമെന്ന് ബോംബെ ഹൈക്കോടതി
cancel

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ബോംബെ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍. യു.എസ് പൗരനായിരിക്കെ ഇത്തരത്തിലുള്ള സമരങ്ങളില്‍ പങ്കെടുത്തതിന് കോടതിയോട് മാപ്പുപറയണമെന്നും ഇനി ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും കോടതി താരത്തിനോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് താരം മാപ്പ് പറഞ്ഞത്.

ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചത്. ഒരു ഇന്ത്യന്‍ പൗരന്‍ അമേരിക്കയില്‍ ചെന്ന് സമാനമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ അവിടുത്തെ സര്‍ക്കാര്‍ എന്തുചെയ്യുമായിരുന്നു എന്ന് കോടതി ചോദിച്ചു. പൗരന്മാരുടെയും ഒ.സി.ഐ കാര്‍ഡ് ഉടമകളുടെയും അവകാശങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനല്ലെന്ന കാര്യം ഓര്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നടന്‍ ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ നിരുപാധിക മാപ്പപേക്ഷ സമര്‍പ്പിച്ചത്.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയായ ഇമ്രാൻ ഖാന് എസ്.ഐ.ആർ നടപടിക്രമങ്ങൾ നേരിട്ട് ബാധിച്ചിട്ടില്ലാത്തതിനാൽ, അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഒരു കാരണവുമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. എഫ്ഐആർഒ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെ ഇമ്രാൻ ഖാന്‍റെ ഇന്ത്യ വിടാനുള്ള നോട്ടീസ് കോടതി താൽക്കാലികമായി നിർത്തിവെച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - imran khan in bombay highcourt
Next Story