Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിചാരണ കൂടാതെ തടവ്...

വിചാരണ കൂടാതെ തടവ് മൗലികാവകാശ ലംഘനം -സുപ്രീംകോടതി

text_fields
bookmark_border
വിചാരണ കൂടാതെ തടവ് മൗലികാവകാശ ലംഘനം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: വിചാരണ കൂടാതെ പ്രതികളെ അനന്തമായി തടവിലിടുന്നത് നീതിനിഷേധവും ശിക്ഷക്ക് തുല്യവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് സുപ്രീംകോടതി. കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതിയായ പഞ്ചാബ് സ്വദേശിക്ക് രണ്ട് വർഷത്തേക്ക് ജാമ്യം അനുവദിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. വിചാരണ ആരംഭിക്കും മുമ്പുതന്നെ പ്രതി രണ്ട് വർഷം ജയിൽശിക്ഷ അനുവദിച്ചിരുന്നെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് പ്രസന്ന ബി. വരേലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി 2024 ഏപ്രിൽ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. 23 സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും വിസ്തരിച്ചിട്ടില്ലെന്നും ഇതിനകംതന്നെ പ്രതി രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ അവസാനിക്കാൻ സമയമെടുക്കുമെന്നും കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundamental rightsSupreme Court
News Summary - Imprisonment without trial is a violation of fundamental rights - Supreme Court
Next Story