ന്യൂഡൽഹി: സി.എ.എക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക് ക് മതപീഡനത്തിന് തെളിവ് നൽകാനാവില്ലെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിൽ അഭയാർഥികളായി എത്തിയവർ ബംഗ്ലാദേശിലേക്ക് തിരിച്ച് പോയി മതപീഡനം ഏൽക്കേണ്ടി വന്നുവെന്നതിന് തെളിവായി പൊലീസ് റിപ്പോർട്ട് കൊണ്ടു വരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് അഭയാർഥിയായി എത്തുന്ന ഒരു വ്യക്തി മതപീഡനം തെളിയിക്കണമെങ്കിൽ ബംഗ്ലാദേശിലേക്ക് തിരികെ പോയി പൊലീസ് റിപ്പോർട്ട് കൊണ്ടു വരണം. ബംഗ്ലാദേശിലെ ഏത് പൊലീസ് സ്റ്റേഷനാണ് അവർക്ക് അത്തരമൊരു റിപ്പോർട്ട് നൽകുക. അതുകൊണ്ട് മതപീഡനം തെളിയിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബിശ്വ പറഞ്ഞു.
നേരത്തെ സി.എ.എക്കെതിരെ അസമിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതേതുടർന്ന് അസമിലെ ബി.ജെ.പി സഖ്യ സർക്കാറിലും ഭിന്നതയുണ്ടായിരുന്നു.