Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.പി.ആർ​ 10...

ടി.പി.ആർ​ 10 ശതമാനത്തിന്​ മുകളിലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം വേണമെന്ന്​ കേന്ദ്രം

text_fields
bookmark_border
ടി.പി.ആർ​ 10 ശതമാനത്തിന്​ മുകളിലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം വേണമെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: 10 ശതമാനത്തിന്​ മുകളിൽ ടി.പി.ആറുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം വേണമെന്ന്​ കേന്ദ്രസർക്കാർ. ഈ ജില്ലകളിൽ ആൾക്കൂട്ടം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട്​ നിർദേശിച്ചു. 10 സംസ്ഥാനങ്ങളിൽ ടി.പി.ആർ ഉയരുകയാണ്​. ഈ സംസ്ഥാനങ്ങളിൽ നിന്ന്​ തന്നെയാണ്​ കൂടുതൽ കേസുകളും റിപ്പോർട്ട്​ ചെയ്യുന്നതെന്നും കേന്ദ്രം വ്യക്​തമാക്കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണാണ്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന്​ സംസ്ഥാനങ്ങളോട്​ ആവശ്യപ്പെട്ടത്​​. ഈ ജില്ലകളിൽ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത്​ സ്ഥിതി രൂക്ഷമാക്കുമെന്നും അ​ദ്ദേഹം മുന്നറിയിപ്പ്​ നൽകി. കേരളം, മഹാരാഷ്​ട്ര, കർണാടക, തമിഴ്​നാട്​, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രപ്രദേശ്​, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ.

കോവിഡ്​ പരിശോധനയും വാക്​സിനേഷനും വർധിപ്പിക്കണമെന്നും സംസ്ഥാനങ്ങളോട്​ കേന്ദ്രസർക്കാർ നി​ർദേശിച്ചു. കോവിഡ്​ രോഗികളെ കർശന നിരീക്ഷണത്തിന്​ വിധേയമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Impose strict restrictions in districts with positivity rate above 10%: Centre to states
Next Story