എസ്.ഐ.ആർ: നടക്കുന്നത് ജനാധിപത്യ കശാപ്പ് -രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ദലിതരെയും പിന്നാക്കക്കാരെയും ഒഴിവാക്കി ബി.ജെ.പി തങ്ങൾക്ക് ഇഷ്‍ടമുള്ളവരെ മാത്രം ഉൾപ്പെടുത്തിയുള്ള പരിഷ്കരണമാണ് വോട്ടർ പട്ടികയിൽ വരുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന്‍റ കൊലക്ക് തെരഞ്ഞെടുപ്പ് കമീഷനാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വിഡിയോക്കുള്ള പ്രതികരണമായാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിയത്.
ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വിഡിയോയിൽ ഒ.ബി.സിക്കാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ജോലി പോകുമെന്ന ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് ആരോപണം. ബി.എൽ.ഒമാർക്ക് സമ്മർദം, ഭീഷണി, തുടർന്ന് ആത്മഹത്യ. ഇതാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ഗോണ്ഡയിലുള്ള വിപിൻ യാദവ് എന്ന ബി.എൽ.ഒയാണ് ജോലി സമ്മർദത്തെ തുടർന്ന് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്.
എസ്.ഐ.ആർ പ്രക്രിയയിൽ ഒ.ബി.സി വോട്ടർമാരുടെ പേര് വെട്ടിമാറ്റാൻ സബ്-ഡിവിഷനൽ മജിസ്ട്രേറ്റ് സമ്മർദം ചെലുത്തിയിരുന്നെന്ന് ബി.എൽ.ഒയുടെ കുടുംബം ആരോപിച്ചു. അയാൾ അതിന് വിസമ്മതിച്ചപ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും അറസ്റ്റ് ചെയ്യുമെന്നുമുള്ള ഭീഷണിയാണ് നേരിടേണ്ടിവന്നത്. ബി.എൽ.ഒമാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് എസ്.ഐ.ആറിന്‍റെ യാഥാർഥ്യമെന്ന് രാഹുൽ ഗാന്ധി തന്‍റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

