Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിതാ സംവരണം: ഹരിജി...

വനിതാ സംവരണം: ഹരിജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ

text_fields
bookmark_border
വനിതാ സംവരണം: ഹരിജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ
cancel

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ നിയമം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് നേതാവ് ജയ താക്കൂർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.

സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം മാത്രമേ സംവരണം നടപ്പിലാകൂ എന്ന നിബന്ധന നീക്കി നിയമം ഉടനടി പ്രാബല്യത്തിൽ വരുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഏപ്രിൽ 16ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപായി സംവരണം ഉറപ്പാക്കുന്ന ഭേദഗതി ബിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ നിർണ്ണായകമാകുന്നത്.

എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മണ്ഡല പുനർനിർണ്ണയത്തിന് മുൻപായി സർവ്വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new billsWomen's BillSupreme Court
News Summary - mplement women's reservation immediately: Petition to be considered by the Supreme Court today.
Next Story