പാർലമെന്റിന്റെ വരുന്ന മൺസൂൺ സമ്മേളനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും
text_fieldsജ. യശ്വന്ത് വർമ
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കൈവശം വെച്ചതിന് അലഹബാദ് ഹൈകോടതി ജഡ്ജി യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും. പാർലമെന്റിന്റെ വരുന്ന മൺസൂൺ സമ്മേളനത്തിൽ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി ജഡ്ജി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർന്ന് അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇംപീച്ച്‌മെന്റ് ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് രാഷ്ട്രപതിക്ക് അയച്ചു. ഹോളി ദിനത്തിലുണ്ടായ തീപിടുത്തത്തിനിടെയാണ് ഡൽഹിയിലെ ജഡ്ജിയുടെ വസതിയിൽ നിന്ന് കത്തിനശിച്ച പണം കണ്ടെത്തിയത്. പാർലമെന്റിൽ ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസാകണമെങ്കിൽ, ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ അത് പാസാക്കേണ്ടതുണ്ട്. തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

