Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇംപീച്ച്​മെൻറ്​...

ഇംപീച്ച്​മെൻറ്​ നീക്കം​: സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക്​ ഭീഷണിയെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
ഇംപീച്ച്​മെൻറ്​ നീക്കം​: സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക്​ ഭീഷണിയെന്ന്​ ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്കെതിരായ ഇംപീച്ച്​മ​​െൻറ്​ നീക്കത്തിനെതിരെ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ചീഫ്​ ജസ്​റ്റിസിനെതിരായ ഇംപീച്ച്​മ​​െൻറ്​ നീക്കം സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക്​ ഭീഷണിയാണെന്ന്​​ ജെയ്​റ്റ്​ലി തുറന്നടിച്ചു. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ നിയമപരമായ അയോഗ്യതയോ ദുർഭരണം നടത്തിയെന്ന്​ തെളിയുകയോ ചെയ്​താലേ ഇംപീച്ച്​മ​​െൻറ്​ നീക്കം പാടൂള്ളൂ. എന്നാൽ കോൺഗ്രസും മറ്റ്​ പ്രതിപക്ഷപാർട്ടികളും ഇംപീച്ച്​മ​​െൻറ്​ എന്നതിനെ രാഷ്​ട്രീയമായാണ്​  ഉപയോഗിക്കുന്നതെന്നും ജെയ്​റ്റ്​ലി കുറ്റപ്പെടുത്തി.

 ​ഭരണഘടന പ്രകാരം പാർലമ​​െൻറി​​​​െൻറ ഇരുസഭകളിലെ അംഗങ്ങൾക്കും ഇംപീച്ച്​മ​​െൻറിനുള്ള ജുഡീഷ്യൽ അധികാരം ഉണ്ട്​്​്​. ഒരോ പാർലമ​​െൻറ്​ അംഗത്തിനും സ്വതന്ത്രമായി വസ്​തുതകളും തെളിവുകളും വിശകലനം നടത്താനുള്ള അധികാരവുമുണ്ട്​. തീരുമാനം പാർട്ടിയുടേതോ വിപ്പി​േൻറതോ ആയിരിക്കരുത്​. തെളിയിക്കപ്പെട്ട രീതിയിൽ ദുർഭരണം നടന്നുവെങ്കിൽ പാർലമ​​െൻറ്​ അംഗങ്ങളുടെ ഇൗ അധികാരങ്ങളെ നിസാരവത്​കരിക്കുന്നതാകും അപകടം.  എന്നാൽ ഇൗ വിഷയത്തിൽ 50 രാജ്യസഭാംഗങ്ങളു​ടേയോ 100 ലോക്​സഭാംഗങ്ങളുടെയോ ഒപ്പ്​ ശേഖരിക്കുകയെന്നത്​ നിസാരമാണ്​. അതേസമയം, ഭരണഘടനപ്രകാരം അംഗങ്ങൾക്കുള്ള അധികാരങ്ങളെല്ലാം ഭീഷണിയിലൂടെ നീതിന്യായവ്യവസ്ഥക്കു മേൽ ഉപയോഗിക്കുന്നത്​ സ്വതന്ത്ര നീതിന്യായവ്യവസ്ഥക്ക്​ ഭീഷണിയാണെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു.

ഇന്ന്​ പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട്​ നൽകിയ ഇംപീച്ച്​മ​​െൻറ്​ നോട്ടീസ്​, ജസ്​റ്റിസ്​ ലോയ കേസിൽ കോൺഗ്രസി​​​െൻറ കള്ളകളികൾ നടക്കാതിരുന്നതിലുള്ള പ്രതികാര നടപടി മാത്രമാണെന്നും ജെയ്​റ്റ്​ലി പറഞ്ഞു. ഒരു ജഡ്​ജിക്കെതിരെ പ്രതികാരനടപടിയെടുക്കാൻ 50 പാർലമ​​െൻറ്​ അംഗങ്ങൾ തന്നെ ധാരളമാണ്​. പഴക്കമുള്ളതും നിസാരവും നിയമപരമായി ഒന്നും ചെയ്യാനില്ലാത്തതുമായ കാര്യങ്ങളാണ്​ പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജെയ്​റ്റ്​ലി ആരോപിച്ചു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ അധ്യക്ഷന് നോട്ടീസ്​ നൽകിയിരുന്നു.  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്​ കൈമാറിയ നോട്ടീസിൽ  ഏഴ്​ പാർട്ടികളിൽ നിന്നുമായി 60 എം.പിമാർ ഒപ്പുവെച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentCJIJaitleyjudicial independence
News Summary - Impeachment of CJI, Jaitley calls it ‘threat to judicial independence’- India news
Next Story