Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ ന്യൂനപക്ഷ...

ഇത്​ ന്യൂനപക്ഷ പ്രീണനമല്ല; ആണെങ്കിൽ ഇനിയും തുടരും -മമത

text_fields
bookmark_border
ഇത്​ ന്യൂനപക്ഷ പ്രീണനമല്ല; ആണെങ്കിൽ ഇനിയും തുടരും -മമത
cancel

കൊൽക്കത്ത: ദുർഗ വിഗ്രഹ നിമജ്​ഞനവുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷ പ്രീണനമാ​െണന്ന ആരോപണം തള്ളി​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെക്കൻ കൊൽക്കത്തയിലെ പാം അവന്യൂവിൽ പൂജാ പന്തൽ ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു മമത. ദുർഗാഷ്​ടമിയും ഗണേശോത്​സവസും ഉദ്​ഘാടനം ചെയ്യുന്ന താൻ ഇൗദ്​ പ്രാർഥനകളിൽ പ​െങ്കടുക്കു​േമ്പാൾ മാത്രം ന്യൂനപക്ഷ പ്രീണനത്തിന്​ കുറ്റക്കാരിയാകുന്നതെന്തു​െകാണ്ടാണെന്ന്​ മമത ചോദിച്ചു. ദുർഗാ വിഗ്രഹ നിമഞ്​ജന നിരോധനം  ഉൗതിവീർപ്പിച്ചതാണെന്ന്​ ഹൈകോടതി വിമർശനം വന്ന്​ മണിക്കൂറുകൾക്ക്​ ശേഷമാണ്​ മമതയു​െട പ്രതികരണം. 

‘ഇത്​ പ്രീണനമാണെങ്കിൽ അത്​ എനിക്ക്​ ജീവനുള്ളിടത്തോളം കാലം തുടരും. എ​​​െൻറ തലക്ക്​ നേരെ തോക്ക്​ ചൂണ്ടിയാൽ പോലും താൻ അത്​ തുടരും. എനിക്ക്​ പക്ഷപാതമില്ല. അതാണ്​ ബംഗാളി​​​െൻറ സംസ്​കാരം. എ​​​െൻറയും.’ മമത പറഞ്ഞു.

മുഹറത്തോടനുബന്ധിച്ച്​ സെപ്​തംബർ 30ന്​ രാത്രി 10 മുതൽ ഒക്ടോബർ ഒന്ന്​ രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്​ജനം തടഞ്ഞു​െകാണ്ട്​ രണ്ടാഴ്​ച മുമ്പ്​ മമത ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ചിലർ കോടതി​െയ സമീപിക്കുകയും കോടതി മമതയു​െട നടപടിയെ രൂക്ഷമായി വിമർശിക്കുകയും ​െചയ്​തിരുന്നു. എന്നാൽ നിയന്ത്രണം അനിവാര്യമാണെന്നാണ്​ മമതയു​െട നിലപാട്​. വിഗ്രഹ നിമഞ്​ജനവുമായി ബന്ധപ്പെട്ട്​ ആയിരങ്ങൾ തെരുവിലൂടെ യാത്ര ചെയ്യുമെന്നും മുഹറം ദിനത്തിൽ ഇത്​ ക്രമസമാധാന  പ്രശ്​നങ്ങൾക്കിടയാക്കു​െമന്നും മമത പറയുന്നു. 

 മുഹറം ദിനത്തിൽ  വിഗ്രഹ നിമഞ്​ജനത്തിന്​ ബംഗാളി​െല മുസ്​ലിംകൾ പൊതുവെ എതിർപ്പ്​ പ്രകടിപ്പിക്കാറി​െല്ലന്നും പക്ഷേ, മമതയുടെ മനഃപൂർവമുള്ള ഇൗ നടപടി വംശീയ വിഭജനം സൃഷ്​ടിക്കുന്നതിനാണെന്നും ബി.​െജ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeemalayalam newsMinority Appeasementimmersion of Durga Puja idols
News Summary - immersion of Durga Puja idols ban is not Minority Appeasement - India News
Next Story