Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടപ്പുവർഷം സാമ്പത്തിക...

നടപ്പുവർഷം സാമ്പത്തിക വളർച്ച 1.9 ശതമാനത്തിൽ നിൽക്കും; 2021 ൽ 7.4 ശതമാനം എത്തിക്കാം -​െഎ.എം.എഫ്​

text_fields
bookmark_border
നടപ്പുവർഷം സാമ്പത്തിക വളർച്ച 1.9 ശതമാനത്തിൽ നിൽക്കും; 2021 ൽ 7.4 ശതമാനം എത്തിക്കാം -​െഎ.എം.എഫ്​
cancel

വാഷിങ്​ടൺ: കോവിഡ്​ പ്രതിസന്ധി വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ, നടപ്പു വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 1.9 ശതമാനത്തിൽ നിൽക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യ നിധി (​െഎ.എം.എഫ്​). അതേസമയം, ആഗോള സാമ്പത്തിക രംഗത്ത്​ 2008-09 ലേക്ക ാൾ വലിയ പ്രതിസന്ധിയാണ്​ ഉണ്ടാകുക. മൈനസ്​ മൂന്ന്​ ശതമാനം എന്ന നിലയിൽ തളർച്ചയാണ്​ നടപ്പുവർഷം ലോകത്തെ കാത്തിരി ക്കുന്നതെന്നും ​െഎ.എം.എഫ്​ ചൂണ്ടികാണിക്കുന്നു.

എന്നാൽ, 2021 ൽ വളർച്ചാ സാധ്യത പ്രവചിക്കുന്നുണ്ട്​ ​െഎ.എം.എഫ്​ ഗവേഷണ വിഭാഗം. ഇന്ത്യ 7.4 ശതമാനം വളർച്ച നേടിയേക്കുമെന്നും ​െഎ.എം.എഫ്​ ഗവേഷണ വിഭാഗം ഡയറക്​ടർ ഗീതാ ഗോപിനാഥ്​ പറഞ്ഞു.

2019 ൽ​ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ 4.2 ശതമാനം ആയിരുന്നു. എന്നാൽ ഇൗ വർഷം അത്​ 1.9 ശതമാനമായി കുറയും. അതേസമയം, മറ്റു സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നത്​ പോലെ അനുകൂലമായാൽ 2021 ൽ 7.4 ശതമാനം വളർച്ച കൈവരിക്കാനും ഇന്ത്യക്കാകും.

ചൈനയുടെ വളർച്ചാ നിരക്ക്​ നടപ്പ്​ വർഷം 1.2 ശതമാനം ആയിരിക്കും. 2021 ൽ 9.2 ശതമാനം വളർച്ചാ നിരക്ക്​ ചൈനക്ക്​ കൈവരിക്കാനാകും.

2020 ​​െൻറ രണ്ടാം പകുതിയോടെ കോവിഡി​​െൻറ ആഘാതങ്ങൾ മറികടക്കാനായാൽ, 2021 ൽ 5.8 ശതമാനം വളർച്ചാ നിരക്ക്​ ആഗോള സാമ്പത്തിക രംഗത്തുണ്ടാകും. 2020 ൽ മൈനസ്​ മൂന്ന്​ എന്ന നിലയിലേക്ക്​ ചുരുങ്ങിപ്പോയ സാമ്പത്തിക രംഗം അതിവേഗം തിരിച്ചു കയറുമെന്ന പ്രതീക്ഷയും ​െഎ.എം.എഫ്​ ഗവേഷണ വിഭാഗം പങ്കുവെക്കുന്നു.

അതേസമയം, കോവിഡ്​ രോഗ വ്യാപനവുമായി ബന്ധപ്പെട്ട്​ നിലനിൽക്കുന്ന എല്ലാ അനിശ്ചിതത്വവും സാമ്പത്തിക രംഗത്തെ കണക്കുകൂട്ടലുകളെയും ബാധിക്കുന്നുണ്ടെന്ന്​ ഗീതാ ഗോപിനാഥ്​ പറഞ്ഞു. രോഗവ്യാപനത്തെ പിടിച്ചു കെട്ടുന്നതിലെ കാര്യക്ഷമതയും വീഴ്​ചകളും ജനങ്ങളുടെ ഇഷ്​ടാനിഷ്​ടങ്ങളിൽ വരുന്ന മാറ്റങ്ങളും പരിഗണനകളും എല്ലാം സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന്​ അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growthindian economymalayalam newsindia newscovid 19world economy
News Summary - IMF pegs India's growth at 1.9 pc
Next Story