Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനക്കു മറുപടി;...

ചൈനക്കു മറുപടി; ഗൽവാനിൽ ത്രിവർണപതാക പാറിച്ച്​ ഇന്ത്യ

text_fields
bookmark_border
ചൈനക്കു മറുപടി; ഗൽവാനിൽ ത്രിവർണപതാക പാറിച്ച്​ ഇന്ത്യ
cancel

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം നിലനിൽക്കുന്ന ഗൽവാൻ താഴ്വരയിൽ പതാക ഉയർത്തി പ്രകോപനം സൃഷ്ടിച്ച ചൈനീസ്​ സേനക്ക്​ മറുപടിയായി താഴ്വരയിൽ ത്രിവർണപതാക ഉയർത്തി ഇന്ത്യൻ സേന. പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പതാക ഉയർത്തലിന്‍റെ ചിത്രങ്ങൾ ഇന്ത്യൻ സായുധസേന വൃത്തങ്ങൾ ചൊവ്വാഴ്ച​ പുറത്തുവിട്ടു​.

''ധീരരായ ഇന്ത്യൻ സേനാംഗങ്ങൾ'' എന്ന വിശേഷണത്തോടെ കേന്ദ്ര നീതിന്യായ മന്ത്രി കിരൺ റിജിജുവും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു.

പുതുവർഷത്തിൽ തങ്ങളുടെ ജനതക്ക്​ ആശംസകൾ നേരുന്നുവെന്ന്​ പറഞ്ഞാണ്​, ഗൽവാൻ താഴ്വരയുടെ ഒരുഭാഗത്ത്​ ചൈനീസ്​ സേന അവരുടെ ദേശീയപതാക ഉയർത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്​. 30 ഇന്ത്യൻ സൈനികർ ദേശീയപതാകയേന്തി നിൽക്കുന്ന ദൃശ്യമാണ്​ പ്രതിരോധവൃത്തങ്ങൾ ​ചൊവ്വാഴ്ച പുറത്തുവിട്ടത്​. ജനുവരി ഒന്നിനുതന്നെയുള്ള ചിത്രങ്ങളാണെന്നാണ്​ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്​.

2020 മേയ്​ മുതൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന പ്രദേശമാണ്​ ഗൽവാൻ താഴ്വര. കിഴക്കൻ ലഡാക്കും വടക്കൻ സിക്കിമും അടക്കം 10 അതിർത്തി പ്രദേശങ്ങളിൽ പുതുവർഷാശംസകളുടെ ഭാഗമായി ജനുവരി ഒന്നിന്​ ഇന്ത്യ-ചൈന സേനകൾ പരസ്പരം മധുരം കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ്​ ഇരു രാജ്യങ്ങളുടെയും 'പതാക ഉയർത്തൽ' ശക്തിപ്രകടനം. ചൈന പതാക ഉയർത്തിയത്​ തീർത്തും അവരുടെ മേഖലയിലാണെന്നും, സംഘർഷം ഒഴിവാക്കുന്നതിനായി ഒഴിച്ചിട്ട ബഫർ സോണിൽ നിന്ന്​ അകലെയാണിതെന്നും ഇന്ത്യൻ വൃത്തങ്ങൾ വിശദീകരിച്ചു.

പാങ്​ങോങ്ങ്​ തടാകതീരത്ത്​ നടന്ന രക്​തരൂഷിത സംഘട്ടനങ്ങൾക്കുശേഷം ഇരു രാജ്യങ്ങളും മേഖലയിൽ തങ്ങളുടെ സൈനികസാന്നിധ്യം വൻതോതിൽ വർധിപ്പിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Army
News Summary - Images of Indian Army’s New Year celebration at Galwan surface
Next Story