Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിന്​ മരുന്ന്​...

കോവിഡിന്​ മരുന്ന്​ ‘കണ്ടെത്തി’ വ്യാജന്മാർ

text_fields
bookmark_border
കോവിഡിന്​ മരുന്ന്​ ‘കണ്ടെത്തി’ വ്യാജന്മാർ
cancel
ന്യൂഡൽഹി: ഒടുവിൽ കോവിഡിനും സമൂഹമാധ്യമങ്ങളിലെ വ്യാജന്മാർ ‘മരുന്ന്​ കണ്ടെത്തി’. മരുന്ന്​ ചില്ലറക്കാരനല്ല; രോ ഗിയിൽ കുത്തി​വെച്ചാൽ വെറും മൂന്നുമണിക്കൂർ കൊണ്ട്​ സുഖപ്പെടുത്തും. ഇത്​ വികസിപ്പിച്ച യു.എസ്​ ശാസ്​ത്രജ്​ഞർക ്ക്​ ഇവരുടെ വക ആശംസയും നേർന്നിട്ടുണ്ട്​. സൗത്ത്​ കൊറിയ വികസിപ്പിച്ച കോവിഡ്​ പരിശോധന കിറ്റി​​െൻറ ചിത്രം ഉപ യോഗിച്ചാണ്​ ‘മരുന്ന്​ കണ്ടെത്തിയെന്ന’ കൊറോണയെവെല്ലുന്ന വ്യാജപ്രചരണം സമൂഹമാധ്യമങ്ങളിൽ അരങ്ങുതകർക്കുന്നത്​.

ആഗോളതലത്തിൽ​ 22000ത്തോളം ആളുകൾക്ക് ജീവൻ നഷ്​ടമാവുകയും നാലുലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്ത കൊറോണക്ക്​ വാക്സിൻ വികസിപ്പിക്കാൻ ലോക​െമമ്പാടുമുള്ള ഗവേഷകർ അഹോരാത്രം പ്രവർത്തിക്കുകയാണ്​. അതിനി​ടയിലാണ്​ അമേരിക്കൻ ശാസ്ത്രജ്ഞർ വാക്​സിൻ വികസിപ്പിച്ചെടുത്തതായി "ടൂറോ ടെലിവിഷൻ" എന്ന ഫേസ്​ബുക്ക്​ ചാനലിൽ വ്യാജപ്രചരണം തുടങ്ങിയത്​. COVID-19 IgM / IgG എന്ന പേരിൽ പുറത്തിറങ്ങിയിട്ടുള്ള വാക്​സിൻ അടുത്ത്​ തന്നെ വിപണിയിലെത്തുമെന്നാണ്​ പ്രചരണം.

റോച്ചെ മെഡിക്കൽ കമ്പനി അടുത്ത ഞായറാഴ്ച വാക്സിൻ പുറത്തിറക്കുമെന്ന്​ ട്രംപ് പ്രഖ്യാപിച്ചതായും ദശലക്ഷക്കണക്കിന് ഡോസുകൾ തയാറാണെന്നും ഇവർ അടിച്ചുവിട്ടു​. എന്നാൽ,സൗത്ത്​ കൊറിയയിലെ പ്രധാന ഫാർമ കമ്പനികളിലൊന്നായ സുഗെൻ‌ടെക് കണ്ടെത്തിയ പോർട്ടബിൾ പരിശോധന കിറ്റാണ്​ എസ്‌.ജി‌.ടി‌.ഐ-ഫ്ലെക്സ് COVID-19 IgM / IgG.

വെറും 10 മിനിറ്റിനുള്ളിൽ കൊറോണ വൈറസ്​ ബാധ തിരിച്ചറിയാൻ കഴിവുള്ള പരിശോധനാ കിറ്റാണിത്​. അതുകൊണ്ട്​ ഈ വാർത്ത യൂറോപ്യൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രധാന്യത്തോടെ നൽകിയിരുന്നു. കോവിഡ്​ വാക്​സിൻ എന്ന പേരിൽ പ്രചരിച്ച ചിത്രങ്ങളിൽ സുഗെൻടെക്​ എന്ന കമ്പനിയുടെ പേരും തെളിഞ്ഞുകാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediavaccinefake newsindia newstesting kitCovid 19
News Summary - Image of Covid-19 testing kit passed off as vaccine on social media -India news
Next Story