Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എം.എ നിക്ഷേപ...

െഎ.എം.എ നിക്ഷേപ തട്ടിപ്പുകേസിൽ റോഷൻ ബേയ്ഗിന് ജാമ്യം

text_fields
bookmark_border
െഎ.എം.എ നിക്ഷേപ തട്ടിപ്പുകേസിൽ റോഷൻ ബേയ്ഗിന് ജാമ്യം
cancel

ബംഗളൂരു: കോ​ടി​ക​ളു​ടെ ഐ.​എം.​എ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ കോ​ൺ​ഗ്ര​സ് മ​ന്ത്രി ആ​ർ. റോ​ഷ​ൻ ബേ​യ്ഗി​ന് സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ബേ​യ്ഗിെ​ൻ​റ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ് റോ​ഷ​ൻ ബേ​യ്ഗി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ലി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ റോ​ഷ​ൻ ബേ​യ്ഗി​നെ ജ​യ​ദേ​വ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം ആ​ഞ്​​ജി​യോ പ്ലാ​സ്​​റ്റി​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ ബേ​യ്ഗി​ന് നേ​ര​ത്തെ​യു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്നു​ള്ള മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ബം​ഗ​ളൂ​രു​വി​നു പു​റ​ത്തു​പോ​ക​രു​തെ​ന്ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ നി​ർ​ദേ​ശി​ച്ചു. പാ​സ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഐ.​എം.​എ​യു​ടെ​യും അ​വ​രു​ടെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​മോ​ട്ട​റാ​യാ​ണ് റോ​ഷ​ൻ ബേ​യ്ഗ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

റോ​ഷ​ൻ ബേ​യ്ഗി​ലൂ​ടെ നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സ്യ​ത പി​ടി​ച്ചു​പ​റ്റാ​ൻ ഐ.​എം.​എ എം.​ഡി​യും ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​ള്ള​തിെ​ൻ​റ തെ​ളി​വു​ക​ളും സി.​ബി.​ഐ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ 22 നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshan BaigIMA scam
News Summary - IMA scam: Former Karnataka minister Roshan Baig granted bail
Next Story