െഎ.എം.എ നിക്ഷേപ തട്ടിപ്പ്: കീഴടങ്ങാൻ ആഗ്രഹമെന്ന് ഉടമ മൻസൂർ ഖാൻ
text_fieldsബംഗളൂരു: ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹം വ്യക്തമാക്കി െഎ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ദുബൈയിലേക് കു കടന്ന ഉടമ മുഹമ്മദ് മൻസൂർ ഖാെൻറ വിഡിയോ സന്ദേശം. ജീവന് ഭീഷണിയുള്ളതിനാലാണ് രാജ്യം വിട്ടതെന്നും കീഴടങ് ങിഅന്വേഷണസംഘവുമായി സഹകരിക്കാൻ തയാറാണെന്നും ഞായറാഴ്ച സിറ്റി പൊലീസ് കമീഷണർ അലോക്കുമാറിന് അയച്ച 18 മിനിറ് റ് ദൈർഘ്യമുള്ള സന്ദേശത്തിൽ പറഞ്ഞു.
സ്വന്തക്കാരും അടുത്ത ചില രാഷ്ട്രീയക്കാരും തെന്ന വഞ്ചിക്കുകയായിരു ന്നു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായതോടെയാണ് രാജ്യംവിട്ടത്. അത് തെറ്റായിപ്പോയി. താൻ ചെയ്തത് തട്ടിപ്പ് ബിസിനസല്ല. നിക്ഷേപകരുടെ മൂലധനമായ 2000 കോടി തിരിച്ചുനൽകിയിട്ടുണ്ട്. 13 വർഷത്തിനിടെ 12,000 കോടി ലാഭവിഹിതമായി നിക്ഷേപകർക്ക് കൈമാറി. െഎ.എം.എക്ക് 1300 കോടിയുടെ ആസ്തിയുണ്ട്. തിരിെച്ചത്തിയാൽ അത് നിക്ഷേപകർക്കിടയിൽ വിതരണം ചെയ്യും. നിരവധി പേർ എന്നിൽനിന്ന് പണം തട്ടി. അവരുടെ പേരുകൾ വൈകാതെ വെളിപ്പെടുത്തും. സ്വന്തക്കാരും അടുത്ത ചില രാഷ്ട്രീയക്കാരും തന്നെ വഞ്ചിച്ചു.
െഎ.എം.എയുടെ ബാങ്ക് കടത്തിന് പല ഉന്നത രാഷ്ട്രീയ നേതാക്കളും ഉത്തരവാദികളാണ്. ജൂൺ 14ന് ഇന്ത്യയിലേക്കു മടങ്ങാനിരുന്നതായിരുന്നു. എന്നാൽ, എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഭീഷണിയുള്ളതിനാലാണ് കുടുംബത്തെ ഒളിപ്പിക്കാൻ നിർബന്ധിതനായത്. അവരുടെ കൈകളാൽ കൊല്ലപ്പെടുന്നതിനുമുമ്പ് അന്വേഷണ സംഘത്തിനു മുന്നിൽ സത്യം മുഴുവൻ വെളിപ്പെടുത്തണമെന്നാണ് ആഗ്രഹം. രാജ്യത്തേക്കു തിരിച്ചെത്താൻ സഹായിക്കണമെന്നും കേസ് അന്വേഷിക്കുന്ന എസ്.െഎ.ടിയുമായി പൂർണമായി സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
മൻസൂർ ഖാനെതിരെ ഇൻറർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവന്നത്. ജൂൺ എട്ടിന് ബംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്കു കടന്നതായി വിവരം ലഭിച്ചതോടെയാണ് മൻസൂർ ഖാെന കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഇൻറർപോളിെൻറ സഹായം തേടിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇയാളുടെയും കുടുംബത്തിെൻറയും പാസ്പോർട്ട് തടഞ്ഞുവെച്ചതായി റീജനൽ പാസ്പോർട്ട് ഒാഫിസർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 13 ഡയറക്ടർമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
